ചാരുലത ടീച്ചർ 2
Charulatha Teacher Part 2 | Author : Jomon
[ Previous Part ] [ www.kkstories.com ]
എന്റെയും ടീച്ചറുടെയും കഥ പറഞ്ഞു തുടങ്ങും മുൻപേ ഞാൻ എന്നെത്തന്നെ ആദ്യമേയങ്ങു പരിചയപ്പെടുത്താം……….
എന്റെ പേര് ആദിത്യൻ…..വലിയ വീട്ടിൽ രാമചന്ദ്രന്റെയും ദേവികായമ്മയുടെയും ആകെയുള്ളൊരു മകൻ…..അതുകൊണ്ട് തന്നെ എന്താ സകല ഉഡായിപ്പും തല്ലുക്കൊള്ളിത്തരവുമായിട്ടാണ് ഞാൻ വളർന്നത്….
വീട്ടുപേര് പോലെത്തന്നെ വലിയൊരു വീട്ടിലാണ് ഞാനും ജനിച്ചത്…കാശിനും സൗകര്യങ്ങൾക്കും യാതൊരുവിധ അല്ലലുമില്ലാതെ വളർന്നു വന്ന കാലം……പത്താം ക്ലാസ്സുവരെ ഞാനെല്ലാവരുടെയും കണ്ണിലുണ്ണിയായി വളർന്നുവെന്നത് ആണ് സത്യം…പിന്നീട് അങ്ങോട്ട് എന്റെ സ്വഭാവം മാറിയത് എങ്ങനെ ആണെന്ന് എനിക്കു പോലുമറിയത്തില്ല…അത് മറ്റൊരു സത്യം
അങ്ങനെ അല്ലറചില്ലറ അടിയും വഴക്കും വായിനോട്ടവുമൊക്കെയായി ഞാനൊരുവിധം +2 തട്ടിമുട്ടി പാസ്സ് ആയി…
അപ്പോളേക്കും അച്ഛനടുത്ത വള്ളിയും കൊണ്ടു വന്നു…..ഒരൂസം ഉച്ചതിരിഞ്ഞു ചോറും കഴിച്ചു വയറും തടവി സോഫയിൽ കിടന്ന എന്റെയടുത്തു വന്നച്ചനിരുന്നു….
“ഹ്മ്മ്…ന്താണ് പതിവില്ലാതെ….?
ഉച്ചക്ക് ജോലിക്കും പോവാതെ എന്റെയടുക്കെ വന്നിരുന്ന അച്ഛനെ നോക്കി ഞാനാ കിടന്ന കിടപ്പിൽ ചോദിച്ചു….എന്റെയാ കാർന്നോരു കളി കണ്ടിട്ട് ആണെന്ന് തോന്നുന്നു അച്ഛനൊരു ചിരിയോടെ സംസാരത്തിനു തുടക്കമിട്ടു
”ഇന്ദുചൂടന്റെ future plans എന്തിക്കെയാണ്…?
ആ ചോദ്യം കേട്ട ഞാനൊന്ന് ഞെട്ടിയെന്ന് ഉള്ളത് നേരാണ്….റിസൾട്ട് വന്നിട്ടും ഞാൻ ഭാവിയെക്കുറിച്ചൊന്നും പ്ലാൻ ചെയ്തിരുന്നില്ല
“അത് പിന്നെ….”
സോഫയിൽ നിന്നെണീറ്റ് നേരെയിരുന്നോണ്ട് ഞാൻ തപ്പിപ്പെറുക്കി
“നീ കമ്പനിയിൽ ജോയിൻ ചെയ്യുന്നോ…?
പെട്ടന്നങ്ങനെ അച്ഛൻ ചോദിച്ചപ്പോൾ ഞാനൊന്ന് ഞെട്ടിപ്പോയി…കാര്യം പുള്ളിയൊരു ചെറിയ ബിസിനസ് ഒക്കെയായി നടക്കുകയാണ് കൂടാതെ ടൗണിലും അടുത്തുള്ള ജംഗ്ഷനിലും കൂടെയായി ആകെമൊത്തം മൂന്ന് പെട്രോൾ പമ്പും ഒണ്ട്…
”അതിനെനിക്ക് ബിസിനസിനെക്കുറിച്ചു ഐഡിയ ഒന്നുമില്ലലോ അച്ഛാ…“
”അത് സാരമില്ലെടാ…ഓരോന്നും ഇങ്ങനെയൊക്കെയല്ലേ പഠിക്കുവാ…“
പുള്ളി എനിക്ക് ആത്മവിശ്വാസം തന്നുകൊണ്ട് പറഞ്ഞു…പക്ഷെ അതുകൊണ്ടൊന്നും എന്റെയുള്ളിൽ ധൈര്യം നിറക്കാമെന്ന് എനിക്ക് തോന്നീല…