കഥ പറയുമ്പോൾ [കീർത്തന]

Posted by

കഥ പറയുമ്പോൾ

Kadha Parayumbol | Author : Keerthana


 

എങ്ങനെ തുടങ്ങണം എന്ന് അറിയില്ല കുറേ അക്ഷര തെറ്റുകൾ ഉണ്ടാവും എന്ന് മുന്നേ പറയുന്നു. ഇത് എന്റെ ജീവിതത്തിൽ നടന്ന കഥ ആണ് അതിൽ ചെറിയ ചെറിയ ഇച്ചുകെട്ടലുകൾ നടത്തി ഒരു കഥ പോലെ ഞാൻ എന്റെ ചുരുങ്ങിയ അറിവ് വെച്ചു എഴുതുന്നു.

ജീവിതം എന്ന മഗാ സാഗരത്തിൽ വീണുപോയ ഒരു പൈതൽ ആണ് ഞാൻ. ഞാൻ കീർത്തന, വേണു എന്ന സ്കൂൾ മാഷിന്റെയും രാഗിണി എന്ന വീട്ടമ്മയുടെയും മൂത്ത മകൾ.കാണാൻ നടി മീനയെ പോലെ ആണ് എന്റെ അമ്മ രാഗിണി.പ്രണയിച്ചു വിവാഹം കഴിച്ച അച്ഛനും അമ്മയ്ക്കും വീട്ടിൽ നിന്നും നല്ല എതിർപ്പ് ആയിരുന്നു.

അത് കൊണ്ട് ബന്ധുക്കൾ ആയി ആരും ഇല്ല ഞങ്ങൾക്ക്.എനിക്ക് താഴെ കാർത്തിക് എന്ന എന്റെ കുഞ്ഞനിയൻ ഞങ്ങൾ തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസം. എന്റെ പത്താം ക്ലാസ് വരെ ഒരു മിഡിൽ ക്ലാസ് ഫാമിലി യിലെ സമാധാന പൂർണമായ ജീവിതം. അച്ഛന്റെ സ്കൂളിൽ തന്നെ നല്ല മാർക്കോടെ പത്താം ക്ലാസ്സ്‌ പാസ്സ് ആയി. പ്ലസ് വൺ അടുത്തുള്ള ഒരു സ്കൂളിൽ ചേർന്നു.

ആ സമയത്താണ് അച്ഛൻ കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ വന്നു തുടങ്ങിയത്. അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ നിന്നാണ് കാൻസർ ആണെന്നും മെഡിക്കൽ കോളേജ് ഇൽ കാണിക്കാനും അറിയിച്ചത്. പിന്നെ ടെസ്റ്റ് എല്ലാം കഴിഞ്ഞു. എല്ലാം പോസിറ്റീവ് ആയിരുന്നു. അഡ്വാൻസ് സ്റ്റേജിൽ ആണ്. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ട്രിവാൻഡ്രം പോയി കാൻസർ സെന്റർ ഇൽ ചികിത്സ ആരംഭിച്ചു. കീമോ ചെയ്തു.

കീമോ കഴിഞ്ഞു അച്ഛൻ ആകെ ക്ഷീണിച്ചു. തുടരെ തുടരെ ഉള്ള കീമോ പിന്നെ അച്ഛനെ ക്ഷീണിതൻ ആക്കി. ഇതിനിടയിൽ സ്വന്തം ആയി ഉണ്ടായിരുന്ന വീട് വിൽക്കേണ്ടി വന്നു. കീമോക്ക് അച്ഛനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആ ഷോക്കിൽ നിന്നും പുറത്തേക്ക് വരാൻ കുറേ സമയം എടുത്തു ഞങ്ങൾ. അച്ഛന് ആകെ ഉണ്ടായിരുന്ന കൂട്ട് അച്ഛന്റെ ഉറ്റ സുഹൃത്ത്‌ ആയ രമേശൻ ചേട്ടൻ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *