റോക്കി 2
Rocky Part 2 | author : Sathyaki
[ Previous Part ] [ www.kkstories.com ]
കണ്ണീർ വീഴ്ത്താതെ, ഉള്ളിൽ കരഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കാതെ ഇഷാനി നടന്നു. ഇനി എന്ത് എന്ന ചിന്ത അവളുടെ മനസ്സിൽ ഒരു ഗില്ലറ്റിൻ വാൾ പോലെ വന്നു പതിക്കാൻ തുടങ്ങി. കോളേജ് ഗേറ്റ് പിന്നിട്ട് കുറച്ചു ദൂരം നടന്നപ്പോളാണ് ദൂരെ നിന്നും അർജുൻ ബൈക്കിൽ വരുന്നത് ഇഷാനി കണ്ടത്. തന്നെ കണ്ടിട്ടും ഇഷാനി വിളിക്കാതെ പോകുന്നത് കണ്ടു അർജുന് അത്ഭുതം ആയി. ബൈക്ക് വഴിയുടെ സൈഡിൽ ഒതുക്കി വച്ചു അർജുൻ ഇഷാനിയുടെ പിന്നാലെ ഓടി ചെന്നു.
‘നീ എന്താ ഒരു മൈൻഡ് ഇല്ലാതെ പോകുന്നത്.. ഇതെവിടേക്ക് പോകുവാ ബാഗും തൂക്കി ഇപ്പോൾ..?
എന്റെ ചോദ്യം അത്ര അടുത്ത് നിന്നിട്ടും അവൾ കേട്ടില്ല എന്ന മാതിരി നടന്നു.
‘അവൾ പിന്നെയും വന്നു വല്ലതും പറഞ്ഞോ..?
ലക്ഷ്മി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി കാണണമെന്ന് അർജുന് തോന്നി. പരമാവധി നേരത്തെ എത്തണം എന്ന് അർജുൻ കരുതിയത് ആണ്. പക്ഷെ എല്ലാം ഒന്ന് റെഡി ആക്കിയപ്പോ ഇത്രയും സമയം എടുത്തു പോയി
‘ഇഷാനി നീ എങ്ങോട്ടാ ഈ പോകുന്നെ.. എന്തെങ്കിലും ഒന്ന് പറ..’
ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു അവളെ നിർത്തി. അവൾ എന്റെ മുഖത്ത് പോലും നോക്കുന്നില്ല. അവളുടെ കണ്ണുകൾ ആകെ കലങ്ങി ഇരിക്കുന്നു. വീണ്ടും ഞാൻ കാര്യം അന്വേഷിച്ചപ്പോൾ ദേഷ്യത്തോടെ അവൾ എന്നെ നോക്കി
‘നീ എന്നോട് നാളെ കോളേജിൽ വരണം എന്ന് പറഞ്ഞു എന്നെ ഇവിടെ വരുത്തിയിട്ട് എവിടെ പോയി കിടക്കുവായിരുന്നു.. ഞാൻ വിളിച്ചാൽ ഒന്ന് എടുത്തു കാര്യം പറയാൻ പോലും നിനക്ക് സൗകര്യം ഇല്ലായിരുന്നല്ലോ..’
ഇഷാനി വല്ലാതെ പൊട്ടിത്തെറിച്ചു. ഇത്രയും നാൾ എന്നെ ചേട്ടാ എന്നല്ലാതെ ഒന്നും വിളിക്കാഞ്ഞ അവളുടെ വായിൽ നിന്ന് “നീ” എന്നൊക്കെ വരാൻ തുടങ്ങി. മറ്റേതെങ്കിലും സാഹചര്യത്തിൽ ആയിരുന്നു അവൾ വിളിച്ചത് എങ്കിൽ കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു. ഇതൊരുമാതിരി ഞാൻ അവളെ ചതിച്ചു കടന്നു കളഞ്ഞു എന്ന പോലെ ആണ് അവളുടെ സംസാരം. വഴിയിൽ ഉള്ളവർ എല്ലാം ഞാൻ അവളോട് എന്തോ തെറ്റ് ചെയ്തു എന്ന രീതിയിൽ ആയി നോട്ടം. ഞാൻ പതിയെ ആളുകളുടെ ശ്രദ്ധ കിട്ടാത്ത ഒരിടത്തേക്ക് പതിയെ അവളെ മാറ്റി നിർത്തി.