ദി റൈഡർ
Story : The Rider | Author : Arjun Archana
ഹായ് കൂട്ടുകാരെ ഇതൊരു ഒരു പ്രണയ കഥ ആണ്…. എന്റെ തന്നെ കഥ എന്റെ അനു എന്ന യഥാർഥ കഥയുടെ കൂടെ കുറച്ചു എരിവും പുളിയും ചേർന്ന കഥ… റൈഡർ…………… നിങ്ങൾക് ഇഷ്ടമായാൽ മാത്രമേ ഞാൻ തുടർന്നും എഴുതൂ…
വെയിൽ മുഖത്തു ഏറ്റപ്പോൾ ആണ് അമ്മു കണ്ണ് തിരുമ്മി എഴുന്നേറ്റത്…..
അവൾ മൊബൈൽ നോക്കി 14 മിസ്കാൾ…..
എല്ലാം അച്ചുവിന്റെ തന്നെ……
അവൾ അച്ചുവിന്റെ നമ്പർ ഡൈൽ ചെയ്തു കാതോരം ചേർത്തു………
“എവിടയായിരുന്നെടീ നീ…. ചത്ത് കിടക്കുവായിരുന്നോ…… “
” അതിരാവിലെ വിളിക്കാൻ മാത്രം എന്ത് തേങ്ങയ നിനക്കു പറയാൻ ഉള്ളെ.. “
” കുന്തം ഇനീപ്പോ നിന്റെ ആവിശ്യം എനിക്കില്ല പോടീ പുല്ലേ…… “
” രാവിലെ വിളിച്ചു മനുഷ്യനെ വടി ആകാതെ വെച്ചിട്ടു പോടീ മൈരെ….. “
അവൾ ദേഷ്യത്തോടെ കാൾ കട്ട് ചെയ്ത്… വാതിൽ തുറന്നു നേരെ അടുക്കളയിലോട്ടു പോയി…..
അമ്മെ….. എന്ന് നീട്ടി വിളിച്ചുകൊണ്ടു അവൾ അടുക്കളയിലേക്കു കയറി…….
എന്തൊരു ഉറക്കമാടീ ഇത് പോ പോയി പല്ലുതേയ്ച് വാ കാപ്പി തരാം……..
“അതെങ്ങനാ കുഞ്ഞമ്മേ മൂട്ടിൽ വെയിൽ അടിച്ചാൽ അല്ലെ അവൾ എണീക്കു…… “
അമ്മു ഞെട്ടി തിരിഞ്ഞുനോക്കി…
.അച്ചു…. !!!!
“എന്താ തുറിച്ചു നോക്കുന്നെ..”