അത്രമേൽ സ്നേഹിക്കയാൽ 3
ATHRAMEL SNEHIKKAYAL PART 3
AUTHOR : അസുരന്‍ | Previous Parts
2019 എന്നത് എനിക്ക് എന്‍റെ കരിയറില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വന്ന വര്‍ഷമാണ്. ജനുവരിയില്‍ പ്രൊജക്റ്റ്സ് ടീമിന്‍റെ ഭാഗമായ ക്ലയന്റ് ഓണ്‍ബോര്‍ഡിംഗ് എന്ന ഒരു പ്രോസസ് ഒരു ഇന്ഡിപെന്‍ഡന്റ്റ് പ്രോസസ് ആയി മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ ആയിരുന്നു ഈ പുതിയ പ്രോസസിന്റെ ഹെഡ് ആയി നിയമിച്ചത്. എന്‍റെ വളരെകാലമായുള്ള ആഗ്രഹമായ ഒരു പ്രോസസ് ഹെഡ് എന്ന റോളിലേക്ക് എന്നെ മാറാന്‍ സഹായിച്ച വര്‍ഷമാണ് 2019. പക്ഷേ ഇത് കൊണ്ട് ജോലിയില്‍ എനിക്ക് ഉണ്ടായിരുന്ന ഫ്രീ ടൈം മുഴുവനായി പോയി കിട്ടി.
ഓപറേഷന്‍സില്‍ ആയിരുന്നപ്പോള്‍ കുത്തിയിരുന്നു എടുക്കേണ്ട പണി കുറവായിരുന്നു എന്നാലോ ഒരുപാട് ഉത്തരവാദിത്വം പേറുന്ന ജോലി ആയിരുന്നു. ഞങ്ങളുടെ സിസ്റ്റത്തിലേക്ക് ഇന്‍പുട്ട് ചെയുന്ന ഡാറ്റയുടെ ഏകദേശം അറുപതു ശതമാനം എന്‍റെ കീഴില്‍ ആയിരുന്നു. ക്ലയന്റ്സ് അത് പോലെ മാനേജ്മെന്‍റ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കല്‍ മാത്രമായിരുന്നു അപ്പോള്‍ എന്‍റെ ജോലി. എന്‍റെ ഒന്‍പത് മണിക്കൂര്‍ ഷിഫ്റ്റില്‍ ഏകദേശം പകുതിയില്‍ അധികം സമയവും മീറ്റിങ്ങുകളും കോള്‍സും ആയിരുന്നു. ഏകദേശം 90 ശതമാനം കോള്‍സിലും ഞാന്‍ വെറും കേള്‍വിക്കാരന്‍ മാത്രം, ക്വാറം തികയാനുള്ള ഒരാള്‍. അന്ന്‍ എനിക്ക് വായിക്കാനും എഴുതാനും ഒരുപാട് സമയം കിട്ടിയിരുന്നു.
മുന്പ് വെറും കേള്‍വിക്കാരന്‍ ആയി ഇരുന്നാല്‍ മതിയായിരുന്നു മീറ്റിങ്ങുകളില്‍ എന്നാല്‍ ഇപ്പോള്‍ ക്ലയന്റ് ഓണ്‍ബോര്‍ഡിങ്ങില്‍ കോള്‍സ് മുഴുവന്‍ ഞാനാണ് ലീഡ് ചെയേണ്ടത്. അപ്പോള്‍ പഴയ പോലെ എനിക്ക് വായിക്കാനുള്ള സമയം നഷ്ടമായി. അതിലും വലിയ ഒരു പാരയായി ഞാന്‍ എന്‍റെ അടുത്ത ഡെസ്കില്‍ ഒരു മലയാളി കൊച്ചിനെ പിടിച്ചിരുത്തി. അതോടു കൂടി എന്തെങ്കിലും ഒരു ഫ്രീ ടൈം കിട്ടിയാലും കമ്പികുട്ടന്‍ തുറക്കാനുള്ള എന്തെങ്കിലും ഒരു സ്കോപ് ഉണ്ടായിരുന്നു എങ്കില്‍ അതും കൂടി പോയി കിട്ടി. അങ്ങനെ മുന്പ് വായിക്കാന്‍ കിട്ടിയിരുന്ന സമയം മുഴുവന്‍ നഷ്ടമായത് കൊണ്ട് ഇവിടെ നിന്നും എനിക്ക് മാറി നില്‍ക്കേണ്ട അവസ്ഥ ആയിരുന്നു. ഇനി ഇപ്പോള്‍ അടുത്ത ഒരു ഒന്ന് രണ്ടു കൊല്ലത്തേക്ക് ഞാന്‍ ഈ അവസ്ഥയില്‍ നിന്നും ഒരു മാറ്റമൊന്നും കാണുന്നില്ല. ഈ കൊറോണ കഴിയുമ്പോള്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ മാത്രമേ പഴയപോലെ സജീവമാവാന്‍ പറ്റുള്ളൂ.
കുറെ ആയി ഒന്നും എഴുതാത്തത് കൊണ്ട് വാക്കുകളും വാക്യങ്ങളും എത്തിക്കാന്‍ കുറച്ചു പ്രയാസമുണ്ട്, പ്രിയ വായനക്കാര്‍ ക്ഷമിക്കുമല്ലോ.
അസുരന്‍
കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് പോലെ മെയ് മാസം തുടക്കം മുതൽ ഞാൻ ഈവനിംഗ് ഷിഫ്റ്റിലോട്ട് മാറി. ഞാൻ ഈവനിംഗ് ഷിഫ്റ്റിൽ വന്ന് കുറച്ചു ദിവസം കഴിയും മുന്നേ ഞാൻ ഞങ്ങളുടെ ഒരു ക്ലയന്റിൽ നിന്നും ഒരു മെയിൽ കണ്ടു.
ഹായ് ടീം ഫോളോവിങ് അപ് ഓണ് ബിലോ.
ഞാൻ നോക്കുമ്പോൾ ക്ലയന്റ് രണ്ടു ദിവസം മുൻപ് അയച്ച മെയിലിനു ഫോളോ അപ് ചെയ്യുന്നതാണ്. എന്റെ ടീം സിസ്റ്റം ഇൻപുട്ട്‌മാത്രം നോക്കുന്നവരാണ്, ഔട്പുട്ടും ക്ലയന്റ് ഫേസിങ്ങും വേറെ ടീമാണ്. പ്രോസസ് പ്രകാരം അവരാണ് ഇത് നോക്കേണ്ടിയിരുന്നത്, എങ്ങനെയോ അവരുടെ കൈയിൽ നിന്നും ഈ മെയിൽ മിസ് ആയി. ഞാൻ ആ മെയിൽ ഉടനെ തന്നെ മറ്റേ ടീമിലേക്ക് അയച്ചു. അവരുടെ വിപി ആയ സൂചിത്രക്കാണ് ഞാൻ ആ ഇമെയിൽ അയച്ചു കൊടുത്തത്.
ഹായ് സുചിത്ര, കുഡ് യു പ്ലീസ് ചെക്ക് ദിസ്.