പ്രോത്സാഹനങ്ങൾ വാരിച്ചൊരിഞ്ഞ എല്ലാവർക്കും ഒരായിരം നന്ദി പറഞ്ഞു കൊണ്ട് തുടരട്ടെ… ഒരു തുടക്കക്കാരൻ്റെ പരിചയക്കുറവുകൾ എഴുത്തിൽ വരുന്നത് സദയം ക്ഷമിക്കുമെന്നു പ്രതീക്ഷിക്കുന്നു.
സസ്നേഹം
സീയാൻ രവി
ഹരികാണ്ഡം 2
HariKhandam Part 2 | Authro : Seeyan Ravi
അഞ്ചു ദിവസം അഞ്ചു മണിക്കൂറു പോലെ ആണ് കടന്നു പോയത്. കമലയുടെ കരുത്തും ആലീസിൻ്റെ സ്നേഹവും ഹരിക്ക് ഇപ്പോളും ഒരു സ്വപ്നമെന്നു തോന്നി. ശെനിയാഴ്ച വൈകിയാണെഴുന്നേറ്റത്. ഓരോന്നാലോചിച്ചു പിന്നെയും കിടന്നു.
കമല ഭക്ഷണം കൊണ്ട് വന്നു വിളിച്ചപ്പോഴാണ് കട്ടിലിൽ നിന്നും എഴുന്നേറ്റത്. ഭക്ഷണം വെച്ചിട്ടവൾ പോയി, ഞാൻ എഴുന്നേറ്റ് പല്ലു തേച്ചു, ചായ കുടിച്ചു. ഉച്ചക്കൂണ് വനജയുടെ അടുത്ത് നിന്നാണ്, എന്തെങ്കിലും വാങ്ങിച്ചു കൊണ്ടുപോകണമല്ലോ എന്നോർത്തു. പതിനൊന്നു മണിയായപ്പോ പുറത്തേക്കിറങ്ങി, ചേച്ചിയോട് ഉച്ചക്കുണ്ണാൻ കാണില്ല എന്നറിയിച്ചു, സ്കൂട്ടർ എടുത്തു പുറത്തേക്കിറങ്ങി.
നേരെ പട്ടണത്തിലേക്കാണ് പോയത്, ഒരു തുണിക്കടയിൽ കയറി വനജയുടെ കൊച്ചിനൊരു ഉടുപ്പ് വാങ്ങിച്ചു, ആലീസിനു ഒരു സാരിയും. അടുത്തുള്ള ബേക്കറിയിൽ നിന്നും കുറെ പലഹാരങ്ങളും രണ്ടു പാക്കറ്റ് വിൽസും വാങ്ങി, ഒരെണ്ണം കത്തിച്ചു വലിച്ചു. കോയക്കുട്ടിയുടെ കടയിൽ സിസ്സർ ഫിൽറ്റർ മാത്രമേ ഉള്ളു, വിൽസ് വെക്കാൻ പറയണം. പോരുന്ന വഴി സ്കൂട്ടറിൽ ടാങ്ക് നിറച്ചു പെട്രോൾ ഒഴിച്ചു, എപ്പോഴും ഇങ്ങോട്ടു വരാൻ പറ്റില്ലല്ലോ. സമയം പന്ത്രണ്ടര ആകുന്നു, ഞാൻ നേരെ വനജയുടെ വീട്ടിലേക്കു സ്കൂട്ടറോടിച്ചു.
സ്കൂളിൽ നിന്നും നാലഞ്ചു കിലോമീറ്റർ ദൂരെയാണ് വനജയുടെ വീട്. അവൾ പറഞ്ഞ വഴികളിലൂടെ ഞാൻ സ്കൂട്ടർ ഓടിച്ചു. പാടശേഖരങ്ങൾക്കിടയിലൂടെ ഉള്ള ഇടവഴിയിലേക്ക് കയറി. പൊടി പറക്കുന്ന മൺപാത, ഒരുവശത്തു പാടങ്ങളും മറുവശത്തു വീടുകളും. കുറച്ചു മുകളിലേക്ക് കയറി ഓടിട്ട വീട് കണ്ടു, ഇത് തന്നെയാണോ എന്ന് സംശയിച്ചെങ്കിലും കയറി ചെന്നു.
സ്കൂട്ടർ മുറ്റത്തൊതുക്കിയപ്പോഴേക്കും വനജ പുറത്തേക്കു വന്നു. ഒരു ഇറുകിയ ചുരിദാർ ആണ് വേഷം, തലയിൽ മുല്ലപ്പൂ അലസമായി കുത്തി വെച്ചിട്ടുണ്ട്. ഓടി അടുത്ത് വന്നവൾ പറഞ്ഞു, വൈകിയപ്പോൾ വിചാരിച്ചു വരുന്നില്ലെന്ന്. ഞാൻ ഒന്ന് ചിരിച്ചിട്ട് കൈയിലുള്ള ഉടുപ്പിൻ്റെയും പലഹാരങ്ങളുടെയും പൊതികൾ അവളുടെ നേരെ നീട്ടി. അതു വാങ്ങി ഇതൊന്നും വേണ്ടായിരുന്നല്ലോ എന്നൊരു ഭംഗിവാക്കും പറഞ്ഞവൾ എന്നെ അകത്തേക്ക് ക്ഷണിച്ചു.
സാമാന്യം വലിയ വീട്, മനോഹരമാക്കി വെച്ചിരിക്കുന്ന ഉൾഭാഗം. സ്വീകരണ മുറിയിൽ ഉള്ള ഷോകേസിൽ നിറയെ ട്രോഫികളും പതക്കങ്ങളും. എൻ്റെയും ചേട്ടൻ്റെയുമാ, ഞാൻ നോക്കുന്ന കൊണ്ടാകണം അവൾ പറഞ്ഞു. അമ്മയാണെന്നു തോന്നുന്നു, ഒരു സ്ത്രീ പുറത്തേക്കു വന്നു, ഹരിക്കു വരാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ, ഞാൻ ചിരിച്ചു ഇല്ലെന്നറിയിച്ചു.
വനജക്കു ഡാൻസിലും പാട്ടിലും സ്കൂളിൽ നിന്നും കോളേജിൽ നിന്നും കിട്ടിയതാ ഇതൊക്കെ, അവളുടെ ചേട്ടൻ്റെയും ഉണ്ട് കൊറേ, ഞാൻ ചിരിച്ചിട്ട് പറഞ്ഞു, എനിക്കറിയില്ലായിരുന്നു വനജ പാടുമെന്നും ഡാൻസ് ചെയ്യുമെന്നും. ചേട്ടൻ എവിടെ എന്ന ചോദ്യത്തിന് വനജ ആണ് ഉത്തരം തന്നത്, തിരുവനന്തപുരത്താണ്, ചേട്ടന് സെക്രെട്ടറിയേറ്റിലാണ് ജോലി. ചേടത്തിയമ്മക്കും അവിടെ തന്നെ ആണ് ജോലി. കുടുംബമായിട്ടു അവിടെ ആണ്. അപ്പോഴേക്കും അമ്മ ചായ കൊണ്ട് വന്നു. ഞാൻ സോഫയിൽ ഇരുന്നു ചായ കുടിച്ചു.
വനജയുടെ അച്ഛൻ, ഞാൻ ഒന്ന് ചോദിച്ചു നിർത്തി. രണ്ടാഴ്ചയായി ചേട്ടൻ്റെ കൂടെ തിരുവനന്തപുരത്താ, ചേട്ടൻ്റെ വീട്ടിൽ കുറച്ചു മരാമത്തു പണികൾ, അച്ഛൻ അവിടെ അതൊക്കെ ഒന്ന് നോക്കി നടത്തിയിട്ടേ വരൂ. ചേട്ടനും ചേച്ചിയും