നീയെൻ ചാരെ 2
Neeyen Chare Part 2 | Author : Ovabi | Previous Part
ഒവാബി….
നീയെൻ ചാരെ…2
—————————-
പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ച് 9 മണി ആയപ്പോഴേക്കും നാലുപേരും കാണാൻ ബാക്കി വെച്ച കാഴ്ചകളിലേക്ക് ഇറങ്ങി….
ഒരുപാട് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും കണ്ട് പരിചയമുള്ള സ്ഥലങ്ങളും കാഴ്ചകളുമാണെങ്കിലും നേരിട്ട് കണ്ടപ്പോൾ എല്ലാത്തിനും ഒരു പുതുമ ഫീൽ ചെയ്തു…..
കണ്ട കാഴ്ചകളെല്ലാം തങ്ങളുടെ ക്യാമറയിലും മറ്റും പകർത്തി അവർ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു….
സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു…….ചുറ്റുവട്ടകാഴ്ചകൾ കാണാൻ വേണ്ടി ബൈക്ക് രണ്ടും ഒരൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്ത് നടന്നായിരുന്ന നാലുപേരും പോയത്…
…..ഒരുപാട് നേരത്തെ നടത്തം കൊണ്ട് നാലുപേർക്കും നന്നായി വിശപ്പും ദാഹവും അനുഭവപ്പെടാൻ തുടങ്ങി…കയ്യിൽ കരുതിയിരുന്ന വെള്ളമെല്ലാം തീർന്നും പോയിരുന്നു…
അത്യാവശ്യം വൃത്തിയും വെടിപ്പും തോന്നിക്കുന്ന ഒരു ഹോട്ടൽ കണ്ടപ്പോൾ ഭക്ഷണം കഴിക്കാൻ അവരങ്ങോട്ട് കയറി…..
ആദി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ പോയപ്പോളാണ് അലന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്…… കയ്യിൽ ഭക്ഷണം ആയതിനാൽ അവന്റെ ജീൻസിൽ നിന്നും ഇടത്തേ കൈ കൊണ്ട് കഷ്ടപ്പെട്ട് മൊബൈൽ എടുത്തപ്പോഴേക്കും കാൾ കാട്ടായി….ഇതേതാ ഈ നമ്പർ എന്ന് വിചാരിച്ചു തിരിച്ചു വിളിക്കാൻ നിന്നപ്പോഴേക്കും ഫോണ് വീണ്ടും റിങ് ചെയ്യാൻ തുടങ്ങി…. അവൻ വേഗം അറ്റൻഡ് ചെയ്തു..
: ഹലോ… ആരാണ്…!!
: ആ..ഹലോ… അലൻ ചേട്ടായി.. ഞാൻ ആര്യയാണ്. ആദിയുടെ…….
: ആ മനസ്സിലായി ….പറ മോളെ…
: അത്….. ചേട്ടായി ഉണ്ടോ അടുത്ത്….?? ഞാൻ കുറെ നേരമായി ചേട്ടാടയിയുടെ നമ്പറിൽ വിളിക്കാൻ നോക്കുന്നു…പക്ഷെ കിട്ടുന്നില്ല…..
അവളുടെ ശബ്ദത്തിൽ ചെറിയൊരു വെപ്രാളവും
പേടിയും അവനനുഭവപ്പെട്ടു