പാവത്താനിസം
Pavathanisam AUTHOR: കിടാവ്
അനു സാധാരണ എന്നും നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങുന്നതാണ്. കാരണം അവനു പേടിയാണ് ഷാഹിന മിസ്സിനെയും അനിൽ സാറെയും.
“നിനക്ക് നാണമില്ലെടാ എങ്ങനെ പേടിത്തൊണ്ടനായി നടക്കാൻ ഒന്നുല്ലേലും നീ ഒരു കോളേജിൽ പഠിക്കുന്ന ചെക്കനല്ലേ കുറച്ചൊക്കെ ധൈര്യം വേണ്ടേ”. അവനെ പലരും കളിയാക്കാറുണ്ട്.
പക്ഷെ അവൻ മാത്രം മാറില്ല. ഇന്ന് അവനു നേരം വൈകാൻ കൃത്യമായ കാരണമുണ്ട് അളിയൻ വീട്ടിലുണ്ട് അതിനാൽ അളിയൻ പോയിട്ട് വേണം ഇവന് വീട്ടിൽ നിന്നും ഇറങ്ങാൻ കാരണം അവൻ മാത്രമേ ആണായിട്ടു വീട്ടിൽ ഉള്ളു. പെങ്ങളെ കെട്ടിച്ചതിന്റെ കടം തീർക്കാണെന്നും പറഞ്ഞു അച്ഛൻ വീണ്ടും ഗൾഫിലേക്ക് പോയി വീട്ടിൽ അമ്മയും അവനും മാത്രം പിന്നെ ഇടയ്ക്ക് വന്നുപോവുന്ന അളിയനും പെങ്ങളും.
ഇങ്ങനെയൊക്കെയാണെങ്കിലും അവൻ പഠിപ്പിസ്റ്റാണ്. ഒരു നല്ല പഠിപ്പിസ്റ് കാരണം ക്ലാസ്സിലെ എല്ലാവരെയും അവൻ കാണുന്നത് ഒരേപോലെയാണ്.
കോളേജിൽ എത്തിയപ്പോൾ സമയം ഒൻപതര ആയിട്ടുണ്ട്. അരമണിക്കൂർ ലേറ്റ് പത്തുമിനിറ്റ് കഴിഞ്ഞാൽ പിന്നെ ഒരുകുട്ടി എന്നോട് ക്ലാസ്സിൽ കയറാൻ പെര്മിസ്സഷൻ ചോദിക്കരുതെന്നു ഷാഹിന മിസ് എന്നും പറയുന്നതാണ്. പിന്നീട് വരുന്നവരെ ആരെയും ക്ലാസ്സിൽ കയറ്റാറുമില്ല. അതിനാൽ അടുത്ത ഹവര്‍ കയറാമെന്ന് വെച്ചു. നേരെ ലൈബ്രറിയിലേക്ക് പോയി കേറിയപാടെ ലൈബ്രേറിയന്റെ ഒരു ചോദ്യം “എന്താ അനു നീയും ക്ലാസ്സ് കട്ടാക്കാൻ തുടങ്ങിയോ”. “ഹേയ് അതൊന്നുമല്ല ഇസ്മായിലിക്കാ ഞാൻ എത്താൻ വൈകി എപ്പോൾ പോയാൽ ഷാഹിന മിസ് ക്ലാസ്സിൽ കയറ്റുല”. “എന്താണ് വീട്ടിൽ പരിപാടിയുണ്ടായിരുന്നോ” “അതെ അളിയൻ വന്നിരുന്നു”. എന്നും പറഞ്ഞു അവൻ നേരെ റീഡിങ് റൂമിനകത്തേക്കു കടന്നു മൊത്തത്തിൽ ഒന്നുനോക്കി. അകെ അഞ്ചുപേർ മാത്രം നാലുപെണ്കുട്ടികളും താനും മാത്രം. അവൻ ഒരു സൈഡിൽ പോയിരുന്നു കൈയ്യിൽ കിട്ടിയ തൊഴിൽ വാർത്ത എടുത്ത് മറിച്ചുനോക്കാൻ തുടങ്ങി.