മാതാ പുത്ര 5
Maathaa Puthraa Part 5 | Author Dr.Kirathan
Previous Parts

വാതിൽ തുറന്ന് മാധവൻ അകത്ത് കയറി…… പുറകെ അനിതയും. അപ്പോഴാണ് അവൾ ആ വീടിന്റെ ഇറയം കാണുന്നത്.
പഴയ വീടിന്റെ ശില്പചാരുത വിളിച്ചോതുന്ന ഇറയത്തേക്ക് കണ്ണുകളോടിച്ച് അനിത നിന്നു.
” . … നല്ല കൊത്തുപണികളുള്ള വീടാണല്ലോ മാധവാ …. ഒരു മാടമ്പി ജീവിതം നയിക്കാൻ തക്കതായ ഒരു കൊച്ചു വരിക്കാശ്ശേരി മന പോലെയുണ്ട് ….. “.
വണ്ണമേറിയ തൂണിൽ കൈകൾ ഉരച്ചുകൊണ്ട് അനിത പറഞ്ഞു.
” … .. കാർന്നോർമ്മാർ ഉണ്ടാക്കിയതാണ് … അനിതേ ….. ഇതേ അവൻ ബാക്കി വച്ചുള്ളു ….. “.
വാതിൽ മുഴുവനായുംമുഴുവനായി അകത്ത് നിന്ന് തുറന്ന് പിടിച്ച് മാധവൻ അവൾക്ക് സ്വാഗതമോതി.
” . …. സെയിമം ഓൾഡ് ക്ളീഷേ ….. കാർന്നോർമാരുടെ കൊണങ്ങളെ പഴിക്കാതെ ജീവിതത്തിൽ സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കൂ മാധവാ …. അതെല്ലേ ന്യുജെൻ മെത്തേട് ….. “.
അവന്റെ കവിളിൽ നുള്ളിക്കൊണ്ട് അനിത പറഞ്ഞു.
” ……. ഉപദേശം ….. പ്രായം കുറഞ്ഞവരെ കാണുബോൾ വെറുതെ ഉപദേശിക്കാൻ തോന്നുന്നത് ഒരു രോഗലക്ഷണമാണ് ….. ഞാനീയിടെ ഏതോ ഒരു ജേർണലിൽ വായിച്ചിരുന്നു …. “.
മാധവൻ അവളുടെ കൈപിടിച്ച് ചെറുവിരലിൽ തടവിക്കൊടുത്തു.
” ……… ഓഹോ …. അതേതാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വന്ന ജേർണൽ ….. “.
അവൾ അവന്റെ കൈത്തണ്ടയിൽ പിച്ചി.
” … .. . . ഹഹോവ്വ് ….. എന്തൊരു വേദനയാണ് ….. ഇങ്ങനെ പിച്ചാനാണോ അനിതേ ങ്ങ്നേ നഖം വളർത്തുന്നെ …… “
ചായം പൂശിയ നീണ്ട് വളർത്തിയ നഖത്തിൽ നോക്കിക്കൊണ്ട് അവൻ ചോദിച്ചു.
” …… അതൊക്കെ എന്തിനാണെന്ന് ഞാൻ പിന്നെ പറഞ്ഞു തന്നാ മതിയോ ….മാധവാ “.
“. … മതിയേ ….. “.
അനിത മാധവന്റെ കൈ പിടിച്ച് വീടിന്റെ ഉള്ളിലേക്ക് കയറി.
“.. .. മാധവാ ….. ഒരു ടൗവ്വൽ വേണം…. എനിക്കൊന്ന് ഫ്രഷാവണം … “. അവൾ ചിണുങ്ങുന്ന മട്ടിൽ അവനെ നോക്കി.
” …… ഈ തണുപ്പത്ത് കുളിക്ക്യേ ….. “. മാധവൻ അതിശയം പൂണ്ടു.
” ……. തണുപ്പത്ത് കുളിച്ചാലെന്താ …. ഉരുകിപ്പോകുമോ …. “