സാമ്രാട്ട് 2
Samrattu Part 2 | Author : Suresh | Previous Part
പ്രിയപ്പെട്ട ചങ്കുകളെ,
കഥ എഴുതാനുള്ള പ്രചോദനം ലൈക്കുകളും കമന്റുകളും ആണെന്ന് എനിക്കിപ്പോൾ മനസിലായി.
അതുകൊണ്ട് നിങ്ങളുടെ ലൈക്കും കമന്റും അത്യാവശ്യം ആണ്.
വളരെ ചെറിയ കഥ എഴുതി യിരുന്നു ഞാൻ ഒരു വലിയ കഥ എഴുതുകയാണ്,
നിങ്ങളുടെ ലൈക്കും കമന്റും എന്നെ ഇനിയും നന്നായി എഴുതാൻ സഹായിക്കും
പേജ് ഈ ലക്കത്തിൽ കുട്ടനാകില്ല,
അടുത്ത ലക്കം എഴുതി കഴിഞ്ഞു അതിൽ കൂടുതൽ പേജ് ഉൾക്കൊള്ളിച്ചട്ടുണ്ട്
മറക്കരുത് ലൈക്, പിന്നെ കമന്റ്.. 🙂
എന്ന് നിങ്ങളുടെ
സുരേഷ്
————————————————————-
മറെടി…. (സരസ്വതി )
അവനെ ഞാൻ ഇന്ന് ശരിയാക്കും.
അമ്മുവിൽ നിന്നും അതി ഘോരമായ ഗർജനം ഉയർന്നു “തൊട്ടുപോകരുതെന്റെ അനുജനെ” ……..
“അപ്പുനെ തൊട്ടാൽ തകർത്തെറിയും ഞാനെല്ലാം…….” അവൾ വീണ്ടും അലറി . ഓട്ടു പത്രങ്ങൾ കിടുങ്ങി പോയി ആ ശബ്ദത്തിൽ.
അവളുടെ കണ്ണുകൾ വജ്രം പോലെ തിളങ്ങി,
അമ്മു കോപത്താൽ വിറച്ചു.
അവളുടെ ശ്വാസഗതി മാറിയിരിക്കുന്നു. വാളുടെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു.
തുടർന്നു വായിക്കുക……….
സരസ്വതിക്ക് ആ കുഞ്ഞിന്റെ കണ്ണിനെ നേരിടാൻ വയ്യാതായി .
അപ്പോഴേക്കും അപ്പു ചാടി അമ്മുനെ കെട്ടിപിടിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുക്കാൻ തുടങ്ങി.
കുഞ്ഞേച്ചി…….. ഞാൻ……. അറിയാതെ……അടിച്ചുപോയതാ……
അവന്റെ കുഞ്ഞുമ്മയിൽ അമ്മുവിന്റെ കോപം അലിഞ്ഞുപോയി.
അതേ സമയം കുറച്ചു മാറിയുള്ള കാട്ടിൽ പുള്ളിൻറെ വികൃതമായ കരച്ചിൽ…. തെക്കിനിയിൽനിന്നും ഗൗളി ചിലച്ചു..
അപ്പോഴേക്കും പാർവതി അമ്മ റൂമിൽ എത്തി.
എന്താ സരസ്വതി ഇത്,നേരം വൈകിയ നേരത്തു….