ദമയന്തി ഒരു സംഭവാ 2
Damayanthi Oru Sambhavaa Part 2 | Author : Anoop | Previous Part
ദമയന്തി മാഡം ഇത്രേം ലോങ്ങ് ട്രിപ്പിന് വിളിക്കുന്നത് ഇത് ആദ്യമായാണ് എന്ന് ഞാൻ ഓർത്തു..
ഒരു പരാതിക്കും ഇട കൊടുക്കാതെ ട്രിപ്പ് പൂർത്തിയാക്കണം …
കഴുകി ഇട്ട തുണി മുഴുവൻ തേച്ച് ഒതുക്കി വച്ചു..
12 മണിക്കാണ് മാഡം ചെല്ലാൻ പറഞ്ഞത്…
” ഇത്തിരി നേരത്തെ ആയാലും കുഴപ്പമില്ല , താമസിക്കരുത് എന്നെ ഉള്ളു… ”
ഞാൻ ഓർത്തു…
വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ആണ് ഓർത്തത്…, ഷേവ് ചെയ്യാൻ മറന്നു..
ഒന്നിടവിട്ട് ദിവസങ്ങളിൽ ആണ് സാധാരണ ഷേവ് പതിവുള്ളത്… അതനുസരിച്ചു നാളെയാണ് ഷേവിങ്ങ് ദിവസം…
ഒരു ദൂര യാത്ര , അതും ദമയന്തി മാഡത്തെ പോലെ ഒരാളും ഒത്താകുമ്പോൾ ഷേവ് ചെയ്തു വൃത്തിയായി പോകുന്നതായിരുന്നു ഭംഗി എന്ന് ഞാൻ ചിന്തിച്ചു… വഴിയിൽ ബാർബർ ഷോപ്പിൽ കയറി ഷേവ് ചെയ്യാൻ മനസ്സ് മടിച്ചു..
” എന്താ അനൂപേ… ഒരു ദൂര യാത്ര ഒക്കെ ആവുമ്പോൾ ഷേവ് ചെയ്യാൻ ആരേലും പറയണോ…? ”
എന്നെങ്ങാൻ മാഡം ചോദിച്ചാൽ ചമ്മുന്നതിനും ഉപരി മോശമല്ലേ എന്നൊരു കുറ്റ ബോധം ചെറുതായി എങ്കിലും എന്നെ അലട്ടി…
എന്റെ വരവും പ്രതീക്ഷിച്ചു നിന്നത് കാരണം , പുറത്ത് നിന്ന് തുറക്കാൻ പാകത്തിന് ആണ് ഗേറ്റ് അടച്ചിരുന്നത്…