നീയെൻ ചാരെ
Neeyen Chare | Author : Ovabi
പ്രിയമുള്ളവരേ…..ഞാൻ ഈ സൈറ്റിലെ വായണക്കാരനായിട്ട് രണ്ടു മൂന്ന് മാസമേ ആയിട്ടുള്ളൂ …ആദ്യം വാളിൽ കണ്ട കുറെ സ്റ്റോറീസ് വായിച്ചു …പിന്നെ ഇഷ്ട്ടപ്പെട്ട കഥാകാരന്റെ സ്റ്റോറീസ് തേടിപിടിച്ച് വായിക്കാൻ തുടങ്ങി…പിന്നെ ഒരു കഥ എഴുതാൻ ഒരു മോഹം …..
ആദ്യമായിട്ടാണ് എഴുതുന്നത് ….അതിന്റെ എല്ലാ പോരായ്മകളും ഉണ്ടാവും തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കണം… അതുപോലെ ഈ കഥയിൽ കമ്പി കുറവായിരിക്കും . പ്രണയവിരഹങ്ങൾക്കാണ് മുൻതൂക്കം കൊടുത്തിരിക്കുന്നത് ..എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.. എന്റെ പ്രിയ കഥാകാരന്മാരായ ഹർഷാപ്പി,nena, മാലാഖയുടെ കാമുകൻ,പ്രണ യരാജ,മന്ദൻരാജ,etc…….. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം…നിങ്ങളീ കഥ വായിക്കുകയാണെങ്കിൽ നിങ്ങളുടെ അഭിപ്രായവും പറയണേ…
സ്നേഹത്തോടെ….
ഒവാബി ______________________
അലാറത്തിന്റെ നിർത്താതെയുള്ള ശബ്ദം കേട്ട് ആദി കണ്ണു തുറന്നു…….. കയ്യെത്തിച്ചു ഫോണെടുത്തു നോക്കി …7 മണി ആയിരിക്കുന്നു… 5 മണിക്ക് അടിക്കാൻ തുടങ്ങിയ അലാരം ഓഫ് ചെയ്ത് വീണ്ടും കിടന്നതാണ്…
അവൻ അടുത്ത് കിടക്കുന്ന തന്റെ കൂട്ടുകാരെ നോക്കി ….. മൂന്നും തലവഴി പുതപ്പിട്ടു മൂടി പുതച്ചു കിടക്കുകയാണ്….
ഒരഞ്ചു മിനിറ്റ് കൂടി അവൻ കണ്ണും തുറന്നങ്ങനെ കിടന്നു…ശേഷം എഴുന്നേറ്റ് ബാത്റൂമിൽ പോയി…..
തിരിച്ചു വരുമ്പോഴും മൂന്നും അതേ കിടപ്പ് തന്നെ കിടക്കുകയാണ്. അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ പോയി ബാൽക്കണിയുടെ വാതിൽ തുറന്നു……പുറത്തു നിന്നും തണുപ്പ് അകത്തേക്ക് അരിച്ചിറങ്ങാൻ തുടങ്ങി…..
സൂര്യൻ ഉദിച്ചു വരുന്നുണ്ട് .കിഴക്ക് ദിക്കിലെ മഞ്ഞിൽ കുളിച്ച് കിടക്കുന്ന മലനിരകൾ സൂര്യ പ്രകാശം തട്ടി വെട്ടിത്തിളങ്ങാൻ തുടങ്ങി.
ആദി കണ്ണടച്ച് ശ്വാസം മെല്ലെ ഉള്ളിലേക്കെടുത്ത് പിടിച്ചു.പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി തന്റെ ഉള്ളിൽ വന്ന് നിറയുന്നതവനറിഞ്ഞു. അവന്റെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിടർന്നു ,……..പെട്ടെന്ന് തന്നെ അത് മായുകയും ചെയ്തു…….
ആദി മനസ്സിലോർത്തു..കുറെ നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന സ്വപ്നമാണ് ഇന്ത്യ മുഴുവൻ ബൈക്കിൽ കറങ്ങണമെന്ന്…… പറയുമ്പോൾ ഇന്ത്യ മുഴുവൻ എന്ന് പറയുമെങ്കിലും ലക്ഷ്യം ഹിമാലയം ആയിരുന്നു. കുറെ ആയി ഇതിനുവേണ്ടി പണം സ്വരുക്കൂട്ടാൻ തുടങ്ങിയിട്ട് ……. കോളേജും പടിത്തവുമൊക്കെ കഴിഞ്ഞു ഇപ്പോഴാണ് ഒന്ന് ഫ്രീ ആവുന്നത്… ഇന്നിതാ മനസ്സിൽ കണ്ട ആ യാത്ര പൂർണ്ണമായിരിക്കുന്നു……
ഇല്ല…!
പൂർണ്ണമായിട്ടില്ല ,ശരീരം കൊണ്ട് ഈ യാത്ര പൂര്ണ്ണമായെന്ന് പറഞ്ഞാലും മനസ്സ് കൊണ്ടീ യാത്ര അപൂർണ്ണമാണ്…