കൈമൾക്കോ ഇത് ചെയ്തത് ഒരു മനുഷ്യനാണെന്ന നേരിയ സംശയം പോലും ഇല്ലെന്നുറപ്പിച്ചിട്ടാണ് കുമാരനും കുട്ടിരാമനും മടങ്ങിയത്.. തങ്ങളുടെ അടുത്ത ഇരയായ സുജാതയെന്ന കൊഴുത്ത പെണ്ണിനെ ഇടക്കിടക്ക് തിരിഞ്ഞ് നോക്കിയാണ് കുട്ടിരാമൻ നടന്ന് നീങ്ങിയത്..
✍️… ഒരാഴ്ച കഴിഞ്ഞു.. ചാപിള്ളയെ ഉണക്കിപ്പൊടിച്ച്, അതിൽ ചേർക്കാനുള്ള മരുന്നുകളെല്ലാം ആശാൻ സംഘടിപ്പിച്ച് വെച്ചു.. ഒന്ന് രണ്ട് കൂട്ടുകൾ ദൂരെ ദിക്കിൽ പോയാണ് കുമാരൻ കൊണ്ടുവന്നത്..ഗർഭിണിയുടെ രക്തം കുപ്പിയിലാക്കിയത് ഇപ്പോ കട്ടയായിട്ടുണ്ട്.. ഇനിയത് യൗവനയുക്തയായ ഒരു പെണ്ണിന്റെ മദജലത്തിൽ ചാലിച്ചെടുക്കണം..ആ മദജലവും രക്തവും കൂട്ടിയോജിപ്പിച്ച് അതിലേക്ക് ചാപിള്ളയെ പൊടിച്ച പൊടിയിട്ട് അതിലേക്ക് കുറേ മരുന്നുകളുമിട്ടാണ് മഷി തയ്യാറാക്കുക..
മനസും ശരീരവും തയ്യാറായിക്കഴിഞ്ഞ പുരുഷൻ പ്രത്യേക മന്ത്രത്തോടെ ഇരു ചെവിക്ക് പുറകിലും, ഇരു ചെന്നിയിലും ആ മഷി പുരട്ടിക്കഴിഞ്ഞാ ഒടിവിദ്യയിലൂടെ അവനാഗ്രഹിക്കുന്ന രൂപം അവന് സ്വീകരിക്കാനാകും..
ആ സമയം ഇല്ലത്ത് ദുർമന്ത്രവാദി വന്ന് കർമ്മങ്ങൾ ചെയ്യുകയായിരുന്നു.. ഇത് ചെയ്തത് യക്ഷിയാണെന്ന് മന്ത്രവാദി തറപ്പിച്ച് പറഞ്ഞു..യക്ഷിക്കാവിൽ പൂജയുടെ കുറവുണ്ടെന്നും പണ്ട് കാലത്തെന്നോ തളച്ച യക്ഷി പുറത്ത് ചാടിയെന്നുമൊക്കെയാണ് മന്ത്രവാദിയുടെ കണ്ടെത്തൽ… കടുത്ത പ്രയോഗം ഉടനടി ചെയ്തില്ലെങ്കിൽ ഇനിയും ദുർമരണങ്ങളുണ്ടാവുമെന്ന് പറഞ്ഞ് അയാളെല്ലാരെയും പേടിപ്പിച്ച് നിർത്തി..എന്തൊക്കെയോ പൂജയും ചെയ്ത്,നല്ല കനത്തിൽ ഒരു പണക്കിഴിയും വാങ്ങിയാണ് മന്ത്രവാദി മടങ്ങിയത്.. ഇനി യക്ഷിയുടെ ശല്യമുണ്ടാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞാണ് മന്ത്രവാദി പോയത്..