തേജാത്മികം 8 [Nishinoya]

Posted by

 

 

“… എടി ഇനി എന്താ ചെയ്യാ…” അണിനൊരുങ്ങി ക്യാമറക്ക് മുന്നിൽ നിന്ന ദേവൂനോട് കൂട്ടുകാരി പരിഭ്രാമത്തോടെ ചോദിച്ചു.

 

 

 

“… എനിക്ക് ഒന്നും അറിയില്ലടി…” വിഷമത്തോടെ ദേവു പറഞ്ഞു.

 

 

 

“…നിനക്ക് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞാലോ…”

 

 

 

“…എന്റെ അച്ഛനെകുറിച്ച് നിനക്ക് അറിയാഞ്ഞിട്ട. കുടുംബത്തിന്റെ അന്തസ്സും അഭിമാനവും കഴിഞ്ഞേ അച്ഛന് അമ്മയും ഞാനും ചേട്ടനുമൊക്കെ ഉള്ളു. അങ്ങനെ ഉള്ളയാളെ അടുത്ത്‌ ഞാൻ എന്ത് പറയാനാ…”

 

 

 

“… എന്നാ പിന്നെ നിനക്ക് നിന്റെ ഏട്ടന്റെ അടുത്ത്‌ പറയായിരുന്നില്ലേ…”

 

 

 

“… ഏട്ടന്റെ അടുത്ത് എന്ത് പറയാനാ. തേജസ്‌ ഏട്ടനോട് ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞത് അല്ലാതെ എന്നെ ഇഷ്ടമാണെന്ന് പുള്ളി എന്നോട് പറഞ്ഞിട്ടില്ല. പിന്നെയങ്ങനെ ദേവേട്ടനോട് ഞാനും തേജസ്‌ ഏട്ടനും ഇഷ്ട്ടത്തിൽ ആണെന്ന് പറയും…”

 

 

 

“… പുല്ല് എല്ലാം കൊണ്ടും പണി ആണല്ലോ. ഇനി എന്ത് ചെയ്യാനാ…” കൈയിലെ നഖം കടിച്ചു തുപ്പി കൂട്ടുകാരി ചോദിച്ചു.

 

 

 

“…എനിക്ക് ഉറപ്പ് ഉണ്ട് തേജസേട്ടൻ എങ്ങനേലും ഈ വിവാഹം മുടക്കി എന്റെ കഴുത്തിൽ താലി കെട്ടും എന്ന്…” ദേവു ഉറച്ച വിശ്വാസത്തോടെ പറഞ്ഞു.

 

 

 

“…ആ ബെസ്റ്റ്. നിന്റെ വിശ്വസ്ഥനായ തേജസ്‌ ഏട്ടൻ അവിടെ കാലവറയിൽ നിന്ന് നാളത്തേക്കുള്ള പായസം ഇളക്കുന്നുണ്ട്…” ദേവൂന്റെ കൂട്ടുകാരി പുച്ഛത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *