തേജാത്മികം 8 [Nishinoya]

Posted by

 

 

 

“… അവന്റെ സ്വഭാവം മാറ്റാൻ വേണ്ടി ദേവൂന്റെ ജീവിതം തുലയ്ക്കണം എന്നാണോ അച്ഛൻ പറയുന്നത്…”

 

 

 

“…ഈ കണ്ട ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് ഈ വിവാഹത്തിന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ എന്ത് വിലകൊടുത്തും ഞാൻ അത് നടത്തും. കൊടുത്ത വാക്ക് തെറ്റിക്കുന്ന പതിവ് മംഗലത്ത്കാർക്ക് ഇല്ല. അങ്ങനെ സംഭവിച്ചാൽ ഈ മംഗലത്ത് ശ്രീധരൻ ജീവനോടെ ഉണ്ടാവില്ല😡…” ദേവനോട് അത്രയും കടുപ്പിച്ച് പറഞ്ഞ ശേഷം പുള്ളി താഴേക്ക് പോയി.

 

 

ഈ വിവാഹം മുടക്കാൻ കഴിയില്ല എന്ന് ദേവൻ വഴി തേജസ്‌ അറിഞ്ഞതോടെ തേജസ്‌ കൂടുതൽ ധർമസങ്കടത്തിലായി. ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല. ദേവു ആണെങ്കിൽ തേജസ്‌ ഈ കല്യാണം മുടക്കി തന്നെ വിളിച്ചിറക്കും എന്നാ പ്രതീക്ഷയിൽ ആണ്. കല്യാണ ദിവസം അടുത്തെത്തി എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലാതെ തേജസ്‌ കുഴഞ്ഞു.

 

 

 

“…എന്താ ആശാനേ പ്രശനം…” സമാധാനം ഇല്ലാതെ ഷോപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന തേജസിനെ കണ്ട് കിച്ചു ചോദിച്ചു.

 

 

 

“…എന്ത് പ്രശ്നം… ഒരു പ്രേശ്നവും ഇല്ല…” തേജസ്‌ നിസാരമട്ടിൽ ഒഴിയാൻ നോക്കി.

 

 

 

“… അല്ല എന്തോ ഉണ്ട്. ദേവു ചേച്ചിയുടെ നിച്ഛയം തൊട്ട് ഞാൻ ശ്രെദ്ധിക്കുന്നതാ ആശാന്റെ ഈ മാറ്റം. എന്താണെങ്കിലും എന്നോട് പറയ്…” അവസാനം കിച്ചുനോട് എല്ലാം പറയേണ്ടി വന്നു.

 

 

 

“…ഇത്രയും വലിയ ചെറ്റക്ക് ആണോ ദേവു ചേച്ചിയെ വിവാഹം കഴിച്ചു കൊടുക്കാൻ നോക്കുന്നെ…” കേട്ടത് ഒന്നും വിശ്വസിക്കാനാകാതെ കിച്ചു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *