തേജാത്മികം 8 [Nishinoya]

Posted by

 

 

 

“… തേജസ്‌ എന്റെ അടുത്ത്‌ നിൽക്കട്ടെ നിങ്ങൾ അപ്പുറത്ത് നിന്നോ…” ഫോട്ടോ എടുക്കാൻ സ്റ്റേജിൽ കയറിയതും നിരഞ്ജൻ എന്നെ അവന്റൊപ്പം നിർത്തി.

 

 

 

“…നീ ഈ വിവാഹം മുടക്കാൻ കാണിച്ചുകൂട്ടിയ പരാക്രമണങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.പക്ഷെ ഒന്നും നടന്നില്ല അല്ലെ…” മുന്നിലെ ക്യാമറക്ക് പോസ് ചെയ്യുമ്പോഴും നിരഞ്ജൻ ആരും കേൾക്കാതെ എന്നോട് സംസാരിച്ചോണ്ട് ഇരുന്നു.

 

 

 

“…ആർക്ക് വേണ്ടിയാണോ നീ എന്റെ കൈ തല്ലിയൊടിച്ചത് ആ കൈകൊണ്ട് തന്നെ ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി. ഇനി പറയ് ഇതല്ലേ ഹീറോയിസം…”ഒന്നും പറയാൻ കഴിയാതെ ഞാൻ അങ്ങനെ നിന്നു.

 

 

 

“… ആ ഫോട്ടോ എടുത്ത് കഴിഞ്ഞോ. ദേ തേജസിന് ഒരു സെൽഫി എടുക്കണം എന്ന്…” ഫോട്ടോ എടുത്ത് കഴിഞ്ഞതും എന്റെ കൈയിലെ ഫോൺ തട്ടിപ്പറിച്ച് നിരഞ്ജൻ പറഞ്ഞു.

 

 

 

“… ലോക്ക് അഴിച്ചു താ ഞാൻ സെൽഫി എടുത്ത് തരാം…” വേറെ വഴിയില്ലാതെ ഫോണിലെ ലോക്ക് അഴിച്ചതും നിരഞ്ജൻ എന്റെ ഫോണുമായി മുന്നിലേക്ക് കേറി നിന്നും.

 

 

 

“… എല്ലാരും ചേർന്ന് നിന്നെ. എന്താടാ തേജസേ നീ ചിരിക്കാത്തെ. ദേവൂ നീയും ഒന്ന് ചിരിച്ചേ…” അങ്ങനെ ദേവനെയും കിച്ചുവിനെയും എല്ലാം ഉൾപ്പെടുത്തി നിരഞ്ജൻ സെൽഫി എടുത്തു.

 

 

 

“…നീ നിന്റെ വാക്ക് പാലിച്ചില്ലെങ്കിലും ഞാൻ എന്റെ വാക്ക് പാലിച്ചിട്ടുണ്ട്. നിനക്ക് വേണ്ടി പന്തിയിൽ ഒരു തൂശന്നില ഇട്ടിട്ടുണ്ട് പോയി മൂക്ക്മുട്ടെ നക്കിയിട്ട് വീട്ടിൽ പോടാ…” നിരഞ്ജൻ പുച്ഛത്തോടെ എന്റെ കൈയിലേക്ക് ഫോൺ വെച്ചു. ഒന്നും മിണ്ടാനാകാതെ ദേവൂനെ നോക്കാൻ കഴിയാതെ തലകുനിച്ച് അപമാനിതനായി ഞാൻ ആ മണ്ഡപത്തിൽ നിന്നും ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *