ലവ് ബൈറ്റ് 4 [കാവൽക്കാരൻ]

Posted by

ഞാൻ അരികിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും ബോറടിച്ചു തുടങ്ങി. റൂമിൽ വേറെ ആരുമില്ല. ഞാൻ മെല്ലെ ഷൂസ് അഴിച്ചുമാറ്റി, ചേച്ചിയുടെ ബെഡിലേക്ക് വലിഞ്ഞു കയറി ഒപ്പം കിടന്നു….

 

ചേച്ചി ഒന്ന് അനങ്ങി, ശേഷം കണ്ണുതുറന്ന് എന്നെ നോക്കി.

 

“നീ എന്തിനാടാ കേറി കിടക്കുന്നത്?”

 

അവൾ പതുക്കെ ചോദിച്ചു.

 

“എനിക്ക് ക്ഷീണമാ ചേച്ചി… നീ അങ്ങോട്ട് നീങ്ങി കിടക്ക്,”

 

ഞാൻ അവളെ ഒന്നുകൂടി വശത്തേക്ക് നീക്കി കിടത്തി.

 

ചേച്ചി ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ചു. ഞങ്ങൾ രണ്ടുപേരും ആ ഇടുങ്ങിയ ബെഡിൽ, ഡ്രിപ്പിന്റെ തുള്ളികൾ വീഴുന്ന താളത്തിൽ, കെട്ടിപ്പിടിച്ചു കിടന്നു. പുറത്ത് ഹോസ്പിറ്റലിലെ തിരക്കുകൾക്കിടയിലും, ആ മുറിക്കുള്ളിൽ ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകത്തായിരുന്നു.

 

രോഗിയായ ചേച്ചിയേക്കാൾ ക്ഷീണം എനിക്കായിരുന്നു എന്ന് തോന്നുന്നു. ആ എസി മുറിയുടെ തണുപ്പും, ഡ്രിപ്പിന്റെ താളത്തിലുള്ള ശബ്ദവും, പിന്നെ ചേച്ചിയുടെ ചൂടും എല്ലാം കൂടി ആയപ്പോൾ ഞാൻ അറിയാതെ അങ്ങ് ഉറങ്ങിപ്പോയി.അതും നല്ല ഒരൊന്നന്നര ഉറക്കം!

 

എത്ര നേരം അങ്ങനെ കിടന്നു എന്ന് എനിക്കറിയില്ല. ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.

 

“എടാ എഴുന്നേൽക്കടാ ചെക്കാ…”

 

ചേച്ചിയുടെ ശബ്ദം. ഞാൻ ഞെട്ടി കണ്ണ് തുറന്നു നോക്കി. കൺമുന്നിൽ അതാ ചേച്ചിയും അമ്മയും പിന്നെ ഏട്ടത്തിയും! മൂന്നുപേരും കൂടി എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *