ലവ് ബൈറ്റ് 4 [കാവൽക്കാരൻ]

Posted by

 

“സോറി മാം… അറിയാതെ പറ്റിയതാ… ഞ… ഞാൻ വേറെ മാറ്റിത്തരാം…” ശബ്‌ദം താഴ്ത്തി മറ്റുള്ളവരെ നോക്കി അയാൾ ദയനീയമായി പറഞ്ഞു.

 

“എനിക്ക് നിന്റെ മാറ്റിത്തരുന്ന ഫുഡും വേണ്ട ഒരു പിണ്ണാക്കും വേണ്ട. എടുത്തോണ്ട് പോടോ ഇവിടുന്ന്!” അനുവിന്റെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല.

 

ഞങ്ങളുടെ മുന്നിലിരുന്ന ആ മെഡിക്കൽ പിള്ളേരുടെ കാര്യം പറയുകയും വേണ്ട. അവർ പാതി കഴിച്ച ബിരിയാണി തൊണ്ടയിൽ കുരുങ്ങിയ അവസ്ഥയിലാണ്. ബാക്കി കഴിക്കണോ അതോ എഴുന്നേറ്റ് ഓടണോ എന്നറിയാതെ അവർ പരസ്പരം നോക്കുന്നുണ്ട്.

 

ഞാൻ അത്ഭുതത്തോടെ അനുവിനെ തന്നെ നോക്കിയിരുന്നു. എന്റെ ഈശ്വരാ… എന്റെ ഈ തങ്കക്കുടം ഇത്ര വലിയ ഭീകരിയായിരുന്നോ? എന്നോട് ഇതുവരെ ഒച്ചയൊന്ന് ഉയർത്തി സംസാരിക്കാത്ത ഇവളെന്തിനാ ഈ പാവം മനുഷ്യനോട് ഇങ്ങനെ ചൂടാകുന്നത്?

 

ആ പാവം മനുഷ്യൻ എല്ലാവരുടെയും മുന്നിൽ അപമാനിതനായി നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം തോന്നി. ഞാൻ മെല്ലെ അനുവിന്റെ അരികിലേക്ക് ചേർന്നിരുന്ന് അവളുടെ വലതുകയ്യിൽ മൃദുവായി പിടിച്ചു.

 

“അനു… മതി…”

 

ഞാൻ വളരെ പതുക്കെ മന്ത്രിച്ചു.

 

“ആളുകളെല്ലാം നമ്മളെ തന്നെയാ ശ്രദ്ധിക്കുന്നത്… വിട്ടേക്ക്.”

 

പക്ഷേ, എന്റെ കൈ അവളുടെ ദേഹത്ത് വീണതും അവളൊന്ന് വെട്ടിത്തിരിഞ്ഞു. ആ നോട്ടം! ഒരൊറ്റ നിമിഷം അവൾ എന്നെ നോക്കി ദഹിപ്പിച്ചു കളഞ്ഞു. തീപ്പൊരി പാറുന്ന ആ കണ്ണുകളിലെ രൗദ്രഭാവം കണ്ട് എന്റെ നെഞ്ചിടിപ്പ് നിലച്ചുപോയി. എന്നോട് ഇതുവരെ കാണിക്കാത്ത വല്ലാത്തൊരു ഭീകരത ആ മുഖത്തുണ്ടായിരുന്നു. ആ പേടിയിൽ അറിയാതെ തന്നെ എന്റെ പിടി അയഞ്ഞു, ഞാൻ വേഗം അവളുടെ കയ്യിൽ നിന്നും കൈ പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *