ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന് [Stone Cold]

Posted by

ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന്

Aashakku Onnu Anpukku Onnu | Author : Stone Cold


അമ്മേ… അച്ഛൻ ഇന്നലെ വന്നിരുന്നോ…? നിന്നോട് അല്ലേടാ പറഞ്ഞേ അച്ഛൻ എറണാകുളത്തുന്നു വന്നില്ലന്ന് പോയി പല്ല് തേച്ചു വാ നിന്നെ കുളിപ്പിച്ചിട്ട് വേണം എനിക്ക് കുളിക്കാൻ…

അടുക്കള പണി ചെയ്തു കൊണ്ടിരുന്ന രേഷ്മ പല്ല് തേക്കുന്ന ബ്രൂഷും പിടിച്ചു തന്റെ മുന്നിൽ രണ്ടാമതും വന്നു ചോദിച്ച കൊണ്ട് അല്പം ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി…

എന്താടി രാവിലെ തന്നേ ഒച്ച… തൊട്ട് മുകളിലെ വീട്ടിൽ നിന്ന് കേട്ട ചോദ്യത്തിന് ഉത്തരം പറയാൻ ആയി രേഷ്മ പുറത്തേക്ക് ഇറങ്ങി…

ഓ.. രാവിലെ തന്നെ ചെറുക്കൻ മനുഷ്യനെ കൊണ്ട് പണി ചെയ്യാൻ സമ്മതിക്കില്ല ഇന്നിപ്പോ രണ്ടാം തവണയാ അച്ഛൻ വന്നോ അമ്മേ… അച്ഛൻ വന്നോ അമ്മേ എന്ന് ചോദിച്ചു കൊണ്ട് എന്റെ പുറകെ വരുന്നത്… ആയാൾക്ക് ഇടയ്ക്ക് ഒന്ന് ചെറുക്കനെ കാണാൻ എങ്കിലും വന്നാൽ എന്താ എന്ന് ചോദിച്ചാൽ… നൂറു കൂട്ടം തിരക്കാ.. രേഷ്മ പുറത്തേക്ക് ഇറങ്ങി തൊട്ട് മുകളിൽ താമസിക്കുന്ന തന്നേ നോക്കി നിക്കുന്ന മദ്യവയസ്ക ആയ സ്ത്രീയോട് ആയി പറഞ്ഞു…

ഇന്ന് ഹരി വിളിച്ചില്ല അല്ലെ..? അവർ ചുണ്ടിൽ ചെറു ചിരിയോടെ രേഷ്മയെ നോക്കി ചോദിച്ചപ്പോ അല്പം പരിഭവം കലർന്ന ഭാവത്തിൽ രേഷ്മ മുഖം താഴ്ത്തി ഇല്ലാ വിളിച്ചില്ല എന്ന് പതിയെ പറഞ്ഞു..

മ്മ്മ്.. നീ കുഞ്ഞിനോട് അതികം ദേഷ്യം കാണിക്കാതെ അവനെ ഇങ്ങു കയറ്റി വിട്… മോനെ.. കണ്ണാ.. ഇങ്ങു കേറി വാ അമ്മുമ്മ മോനെ കിളിപ്പിക്കാ.. എന്ന് കേട്ടതും അപ്പു മോൻ വേഗം മുകളിലേക്ക് ഓടി പോയി..

Leave a Reply

Your email address will not be published. Required fields are marked *