വേനലവധിക്ക് ഞാനും അമ്മയും കൂടി ഗ്രാമത്തിലേക്ക് വന്നു.. അവിടെ അമ്മൂമ്മയും അപ്പൂപ്പനും മാമനും ആണ് ഉള്ളത്. ബിനീഷ് എന്നായിരുന്നു മാമന്റെ പേര്. അപ്പോൾ മാമന് 29 വയസ്സായിരുന്നു.കല്യാണം കഴിഞ്ഞിരുന്നില്ല.അപ്പൂപ്പൻ കിടപ്പിൽ ആയപ്പോൾ ആള് നടത്തിയിരുന്ന പലചരക്കുകട നോക്കി നടത്തൽ ആയിരുന്നു മാമന്റെ ജോലി.
മാമൻ ഡിഗ്രി കഴിഞ്ഞ് കൊറേ ടെസ്റ്റുകൾ ഒക്കെ എഴുതിയെങ്കിലും നല്ലൊരു ജോലി ഒന്നും കിട്ടിയില്ല.എന്നെങ്കിലും കിട്ടും എന്നുള്ള പ്രതീക്ഷയിൽ ഇപ്പോഴും കാത്തിരിക്കുന്നു. പലചരക്കുകടയിലെ വരുമാനവും കൃഷിയിൽ നിന്നുള്ള ആദായവും ഒക്കെയായി ഞങ്ങൾ ഗ്രാമത്തിലെ അത്യാവശ്യം അറിയപ്പെടുന്ന പണക്കാരായിരുന്നു.
പുഴയോരത്ത് ആയിരുന്നു ഞങ്ങളുടെ വീട്. അവിടെ കുളിക്കാനും അലക്കാനും ഒക്കെയായി ഒരു കടവ് പോലെ കല്ല് കൊണ്ട് പണിതിട്ടുണ്ട്. ഞങ്ങളുടെ വീട്ടുകാരും അപ്പുറത്തെ വീട്ടുകാരും അവിടെ ആയിരുന്നു ഇതൊക്കെ ചെയ്തിരുന്നത്. ഞങ്ങൾ രണ്ട് വീട്ടുകാരും വലിയ സ്നേഹത്തിൽ ആണ് കഴിഞ്ഞിരുന്നത്.
ചുറ്റിലും ഞങ്ങളുടെ വാഴത്തോപ്പും തെങ്ങിൻതോപ്പും ഒക്കെ ആയിരുന്നതിനാൽ വേറെ വീടുകൾ ഒന്നും അടുത്ത് ഉണ്ടായിരുന്നില്ല.എന്ത് ആവശ്യം ഉണ്ടെങ്കിലും ഞങ്ങൾ പരസ്പരം സഹായിക്കും.
മാമന്റെ കൂട്ടുകാരൻ ആയിരുന്ന അനൂപ് ചേട്ടനും അനിയത്തി അഞ്ജലി ചേച്ചിയും അമ്മയും മാത്രം ആയിരുന്നു അവിടെ താമസിച്ചിരുന്നത്. അച്ഛൻ മുൻപേ മരിച്ചു പോയി.അഞ്ജലി ചേച്ചി ഇപ്പോൾ പ്ലസ് വൺ പരീക്ഷ എഴുതി ഇരിക്കുന്നു .പക്ഷെ എന്നേക്കാൾ 3 വർഷം മൂത്തതാണ് ചേച്ചി.