നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]

Posted by

​അവർ പരസ്പരം നോക്കി. ഒരു നിശബ്ദമായ സംഭാഷണം അവർക്കിടയിൽ നടന്നു. ഒരാഴ്ചത്തേക്ക് രണ്ടുപേർക്കും പിരീഡ് ഒന്നുമില്ല. ഇത്രയും മാസത്തെ വിശപ്പ് തീർക്കാൻ ഒരാഴ്ച മതിയാവും.

” ശരി… ഇന്നത്തേക്ക് ഞങ്ങളൊന്നും ചെയ്യുന്നില്ല. പക്ഷേ നാളെത്തന്നെ സ്ഥലം വിട്ടോണം..,” സിനി കട്ടായം പറഞ്ഞു. “അതിനപ്പുറം ഒരു നിമിഷം പോലും നിന്നെ ഇവിടെ വാഴിക്കില്ല.”

അവർ ഓരോ കട്ടിലിലായി കിടക്കുമ്പോൾ ​’നാളെ’ എന്ന ആ താക്കീത് ഒരു അപായമണിപോലെ അഞ്ജുവിന്റെ തലയ്ക്കുള്ളിൽ മുഴങ്ങി. രക്ഷപ്പെടാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ആ വലിയ പ്രതിസന്ധിയിലേക്കാണ് അരവിന്ദ് സാർ വെളിച്ചം നിറഞ്ഞ എന്നാൽ അത്ര തന്നെ അപകടസാധ്യതയുള്ള ആ ഓഫർ നീട്ടിയിരിക്കുന്നത്.

അവൾ പെട്ടെന്ന് ബാഗുമെടുത്ത് ഇടനാഴിലേക്ക് ഇറങ്ങി. അതിൽ നിന്ന് അരവിന്ദ് സാറിന്റെ വിസിറ്റിംഗ് കാർഡ് വിറയ്ക്കുന്ന വിരലുകളോടെ പുറത്തെടുത്തു. അതിലേക്ക് നോക്കി നിന്നപ്പോൾ ഏട്ടന്റെ വിലക്കുകളും സാറിന്റെ പ്രലോഭനങ്ങളും ആ മേഖലയിൽ ഒളിഞ്ഞിരിക്കാവുന്ന അപകടങ്ങളും മനസ്സിൽ മിന്നിമറഞ്ഞു. പക്ഷേ എല്ലാത്തിനും അപ്പുറം ഹോസ്റ്റലിലെ തൻ്റെ അവസ്ഥയാണ് എടുത്തുനിന്നത്. പിന്നെ ഒന്നും ആലോചിക്കാതെ അവൾ ഫോണെടുത്തു. അരവിന്ദ് സാറിന്റെ നമ്പറിലേക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു.

​”സാർ, ഇത് അഞ്ജുവാണ്. ഞാൻ ആലോചിച്ചു. എനിക്ക് സമ്മതമാണ്. എനിക്ക് ആ അവസരം വേണം.”

SEND ബട്ടണിൽ അമർത്തുമ്പോൾ അവളുടെ ഹൃദയം മിടിച്ചുമിടിച്ച് പുറത്തുവരുമെന്ന് തോന്നി. തന്റെ ജീവിതം തന്നെ മാറിമറിയാൻ പോവുന്ന നിമിഷമാണ് അതെന്ന് അവൾക്ക് തോന്നി. മിനിറ്റുകൾക്കുള്ളിൽ ഫോൺ വൈബ്രേറ്റ് ചെയ്തു. അരവിന്ദ് സാറിന്റെ മറുപടിയായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *