നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]

Posted by

​അവൾക്കിടയിൽ ആകെ ഒരു വല്ലാത്ത നിശബ്ദതയായിരുന്നു. ഹൈവേയിലെ ആ യാത്രയും, കുറച്ചു മുൻപ് കാറിൽ വെച്ച് താൻ അനുഭവിച്ച ആ ഒരു അവസ്ഥയും ഗോകുലിന്റെ ഉള്ളിൽ ഒരു ഭാരം പോലെ നീറിക്കൊണ്ടിരുന്നു.

​അവൾ ബിരിയാണി പ്ലേറ്റിലേക്ക് വിളമ്പി നല്ല ഉഷാറായി കഴിക്കാൻ തുടങ്ങി. ഓരോ തരി ചോറും വല്ലാത്തൊരു രസത്തോടെയാണ് അവൾ ആസ്വദിക്കുന്നത്. പക്ഷേ, ഗോകുലിന് വിശപ്പൊക്കെ പണ്ടേ പോയിക്കഴിഞ്ഞിരുന്നു. അവൻ കയ്യിലിരുന്ന സാൻവിച്ച് വെറുതെ തിരിച്ചും മറിച്ചും നോക്കി അവിടെയിരുന്നു.

​“അരവിന്ദ് നിന്നെക്കുറിച്ച് കുറച്ചു കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട് കേട്ടോ,” മട്ടൻ കഷണം കടിച്ചു ചവയ്ക്കുന്നതിനിടയിൽ ഗീത സംസാരം തുടങ്ങി. “പേടിക്കണ്ട, മോശമായിട്ടൊന്നുമല്ല. നീ നല്ല അന്തസ്സുള്ള പയ്യനാണെന്നും കഠിനാധ്വാനിയാണെന്നുമൊക്കെ അവൻ പറഞ്ഞു. പിന്നെ… പാലക്കാട് നിനക്കൊരു പ്രേമം ഉണ്ടായിരുന്ന കാര്യവും അവൻ സൂചിപ്പിച്ചു.”

​അതു കേട്ടതും ഗോകുലിന്റെ കൈകൾ പെട്ടെന്ന് നിശ്ചലമായി. പക്ഷേ തല ഉയർത്തി നോക്കിയില്ല.

​“പിന്നെ അവൻ പറഞ്ഞത്…” ഗ്ലാസെടുത്ത് വെള്ളം കുടിച്ചുകൊണ്ട് അവൾ തുടർന്നു. “നീയൊരു പാവം നിഷ്കു ആയതുകൊണ്ട് ഒടുക്കം നിനക്ക് തേപ്പ് കിട്ടിയെന്നാ!” അവൾ ഒന്ന് നിർത്തി, എന്നിട്ട് പതിയെ മേശയിലേക്ക് അല്പം കൂടി ചാഞ്ഞിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. “നിഷ്കു എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് നിനക്ക് മനസ്സിലായല്ലോ…” മേശയ്ക്ക് മുകളിലൂടെ അല്പം കൂടി മുന്നോട്ട് ആഞ്ഞ് അവന്റെ മടിഭാഗത്തേക്ക് ഒരു അർത്ഥം വച്ചുള്ള നോട്ടമെറിഞ്ഞു കൊണ്ട് അവൾ തുടർന്നു. “…ഇതിങ്ങനെ വെറുതെ തൂക്കിയിട്ടോണ്ട് നടന്നാൽ മതിയോ? ഇടയ്ക്കൊരു വെടിയൊക്കെ പൊട്ടിക്കണ്ടേ?”

Leave a Reply

Your email address will not be published. Required fields are marked *