കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]

Posted by

ഞാൻ അവളുടെ പഞ്ഞി പോലെ മാർദ്ദവം ഉള്ള ആ കൈയിൽ പിടിച്ചു നടന്നു….

അർദ്ധരാത്രി കഴിഞ്ഞ ആ സമയം…

വഴിയിൽ ഇടയ്ക്കിടെ കാണുന്ന ഓട്ടോകൾ ഒന്നും തന്നെ കൈ കാട്ടിയിട്ട് നിർത്തുന്നില്ല….

ഉത്സവം കഴിഞ്ഞ് പോകുന്നവർ ആകണം…. ഒടുവിൽ ഒരു വണ്ടി നിർത്തി പരുക്കനായി ഓട്ടോക്കാരന്റെ ചോദ്യം….

“എങ്ങോട്ടാ….?”

“അങ്ങു ടൌണിൽ വരെ പോകണം അവിടെ പോലീസ് കോർട്ടേഴ്സിൽ സർക്കിളിന്റെ കോർട്ടേഴ്സിലോട്ട് ആണ് പോകേണ്ടത്…”

“ക്ഷമിക്കണം സാർ…. ആളറിഞ്ഞില്ല കയറിക്കോളൂ…”

ഞാൻ അത് പറഞ്ഞപ്പോൾ ഓട്ടോയിൽ നിന്ന് ചാടിയിറങ്ങിയ ഡ്രൈവർ ഭവ്യതയോടെ പറഞ്ഞു….

“സാറു പുതുതായി ചാർജെടുത്തതാണോ? മുണ്ടുടുത്ത്? ഫാമിലിയായി അമ്പലത്തിൽ പോന്നതായിരിക്കുമല്ലേ?”

വണ്ടി ഓടുമ്പോൾ തിരിഞ്ഞു നോക്കാതെ ഓട്ടോക്കാരൻ കുശലം ചോദിച്ചു….

“ഞാനല്ലടോ എന്റെ ഭാര്യയാ സർക്കിൾ! ഈ കൊച്ച് ഈ കുഞ്ഞുമായി മരുന്ന് വാങ്ങാൻ ഇറങ്ങിയതാ ചെറിയ പനിയേ ഉള്ളു ഞങ്ങൾ അവിടെ ചെന്നിട്ടു മരുന്നിനു പൊക്കോളാം”

ഇത് പറഞ്ഞിട്ട് മിണ്ടരുത് എന്ന് ഞാൻ അവളുടെ തുടയിൽ ഒന്ന് പതിയെ നുള്ളി….

തുടയുടെ ആ മാർദ്ദവം കയ്യിൽ അറിഞ്ഞു കഴിഞ്ഞാണ് അത് പെണ്ണാണല്ലോ എന്നത് ഞാൻ ചിന്തിച്ചത്….

“സോറി… പെട്ടന്നറിയാതെയാ…”

ഞാൻ ഡ്രൈവർ കേൾക്കാതെ അവളുടെ ചെവിയിൽ മന്ത്രിച്ചു…

“ഇവിടെ നിർത്തിയാ മതി എത്രയാ…”

ഓട്ടോയ്ക്ക് പണവും കൊടുത്ത് ഞാൻ അവളെയും കൂട്ടി നടന്നു കോർട്ടകോർട്ടേഴ്സിന് മുന്നിൽ എത്തി…

ആ അസമയത്ത് ഓട്ടോ വന്നു നിന്ന ശബ്ദം കേട്ട് ഞാൻ ആവും എന്ന് കരുതി ഉറങ്ങാതെ കിടന്ന ഏലിയാമ്മ പുറത്തെ ലൈറ്റ് ഇട്ടു…

Leave a Reply

Your email address will not be published. Required fields are marked *