സിൽക്ക് സാരി 8 [Amal Srk]

Posted by

 

രാത്രി അത്താഴത്തിനുള്ളത് തയ്യാറാക്കുന്ന തിരക്കിലാണ് നിരുപമ. കുറച്ചു ദിവസങ്ങളായി ഒന്നിലും കൃത്യമായ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവളെക്കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല, ജീവിതം ആകെ താളം തെറ്റിയ പോലെ. സത്യത്തിൽ ഇതൊന്നും അനുഭവിക്കേണ്ടവളല്ല താൻ, വകതിരിവില്ലാത്ത അസുര വിത്ത് ചെയ്തുവച്ച വിഡ്ഢിത്തതിന്റെ പരിണിത ഫലം അനുഭവിച്ച് നരഗിക്കുന്നു. ഇതിനൊരു അവസാനം ഉണ്ടാവുമോ ഭഗവാനെ..? അവൾ മനസ്സുരുകി ചോദിച്ചു. ഈ സമയത്താണ് ഗോഹുൽ അടുക്കളയിലേക്ക് കയറി വന്നത്. അവനെ കണ്ടയുടനെ എന്താ എന്ന ഭാവത്തിൽ നോക്കി.

അല്പം പരുങ്ങിക്കൊണ്ട് അവൻ നിരുപയയുടെ അരികിലേക്ക് ചെന്നു, പതിയെ പറഞ്ഞു “ അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട്.. “

 

“ എന്താ? “ നിരുപമ ഗൗരവത്തോടെ ചോദിച്ചു.

 

“ എന്നോട് ദേഷ്യപ്പെടരുത്.. “

 

“ നീ കാര്യം പറ.. “

 

“ അമ്മയിപ്പോ പഴയപോലെ കൃത്യമായി ഒരു ലെസണും കവർ ചെയ്യുന്നില്ല. എനിക്കും, ക്ലാസ്സിലെ മറ്റു സ്റ്റുഡന്റസിനും ഒരു കാര്യവും വ്യക്തമായി ഫോളോ ചെയ്യാൻ പറ്റണില്ല.. “ തല താഴ്ത്തികൊണ്ട് പറഞ്ഞു.

നിരുപമക്ക് അത് കേട്ട് ദേഷ്യമൊന്നും വന്നില്ല, താൻ നേരിട്ടുകൊണ്ടിരിക്കുന്ന മാനസികവും, ശാരീരികവുമായ പ്രശനങ്ങളാണ് ഇതിന് കാരണം.

 

“ ആരാ നിന്നോട് ഈ കാര്യം പറഞ്ഞത്..? “

 

“ അത്.. അത് പിന്നെ.. “ ജിനുവിന്റെ പേര് പറയാൻ മടിച്ചുനിന്നു.

 

“ ശെരി.. നീ പോയി പഠിക്ക്.. ഞാൻ ശ്രദ്ധിച്ചോളാം.. “ നിരുപമ സൗമ്യമായി മറുപടി നൽകി. അമ്മയുടെ ഭാഗത്തു നിന്ന് ദേഷ്യവും, വഴക്കുമാണ് പ്രതീക്ഷിച്ചത്, ഇതവന് വല്യ ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *