ഞാൻ ആ മുറിയിലേക്കു കയറി ചെല്ലുമ്പോൾ അവിടെ അവളുടെ കൂട്ടുകാരികളെല്ലാം ചുറ്റിലുമിരുന്ന് അവളെ കളിയാകുകയായിരുന്നു,
“ഇന്ന് നീയും നിന്റെ കണവനും കൂടി ഈ വീട് മൊത്തം കുലുക്കുവോ?? കട്ടില് പൊട്ടിക്കുമോ?? എന്നിങ്ങനെയുള്ള പണ്ട് മുതലേ കേട്ടു മടുത്ത ചപ്പടാച്ചി കോമഡികൾ, എനിക്ക് അതിലൊന്നും വല്യ രസമൊന്നും തോന്നിയില്ല (ബോർ), പക്ഷെ കല്യാണപ്പെണ്ണ് ഇതെല്ലാം കേട്ടു വല്ലാതെ ചിരിക്കുന്നുണ്ട്, നാണത്താൽ ചുമന്ന അവളുടെ മുഖമിപ്പോൾ അവളുടെ ആ,, ചുമന്ന സാരിക്ക് സമാനമായിട്ടുണ്ട്!!
ഈ ചെറിയ മുറിയിൽ, ആകെ ബഹളവും, ചിരിയും,കളിയും ആയതു കൊണ്ട് എനിക്ക് മേക്-അപ്പ് ഇട്ടു തുടങ്ങാൻ അല്പം ബുദ്ധിമുട്ടു തോന്നി,, അത് മനസ്സിലാക്കിയെന്നോണം പാർവ്വതിയമ്മ ഇടപെട്ടു,,
പാർവ്വതിയമ്മ എല്ലാവരോടുമായി പറഞ്ഞു: ആഹ്,, എല്ലാവരും കുറച്ചു നേരത്തേക്ക് ഒന്ന് പുറത്തേക്കു മാറി നിന്നെ, ചിത്രമോള് പെണ്ണിനെ ഒരുക്കട്ടെ,, കുറേ കൂടുന്നുണ്ട് കളിയും ചിരിയും,,,
പാർവ്വതിയമ്മയുടെ ആ കല്പന കേട്ടതും, അല്പം മുഖം കറുപ്പിച്ചാണെങ്കിലും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവരെല്ലാം പുറത്തേക്കു പോയി,,
ഞാൻ ആദ്യം അവൾക്കു ഫൌണ്ടേഷൻ ഇട്ടു തുടങ്ങി, ഇതിനിടയിൽ ഞങ്ങൾ ചെറുതായി ഒന്ന് പരിചയപ്പെടുകയും ചെയ്തു,, ദേവിക എന്ന അവളെ ‘ദേവു’ എന്നാണ് എല്ലാരും വിളിക്കാറ്, പത്തൊമ്പതു വയസ്സ് തികന്ന അവൾക്കു കോളേജ് പഠിത്തം കഴിഞ്ഞതും അവളുടെ മുറച്ചെറുക്കനുമായി തന്നെയാണ് കല്യാണം ഉറപ്പിച്ചതും എന്നൊക്കെയുള്ള കാര്യങ്ങൾ അവൾ പറഞ്ഞു!! കൂട്ടത്തിൽ ഞാൻ മാളുവിനെ ഡാൻസിന് തോൽപിച്ച കാര്യങ്ങളൊക്കെ അവൾ അറിഞ്ഞുവെന്നും തമാശപോലെ പറഞ്ഞു,,