എൻ്റെ ഈ പരവേശം കണ്ടു ഒരുത്തൻ എൻ്റെ അടുത്തേക് വന്നു,,, ഇവൻ തന്നെയായിരുന്നു നേരത്തെ ഡാൻസ് കളിക്കുന്ന സമയത്തു കിച്ചുവിനൊപ്പം പിന്നാമ്പുറത്തേക്കു സർബത്തുമായി വന്നത് !!
ഇപ്പോഴത്തെ എൻ്റെ അവസ്ഥ, പാണ്ടിപ്പടയിൽ അച്ചാർ ടേസ്റ്റ് ചെയ്‌ത ദിലീപിന് സമാനമായിരുന്നു,അതിൽ ദിലീപ് കുറച്ചു ഓവർ ആക്ടിങ് ആയിരുന്നെങ്കിൽ എൻ്റെതു അതിനു വിപരീതമായി വളരെ നാച്ചുറൽ ആയിരുന്നു, കാരണം ആസനം പുകയുന്ന കണക്കിൽ എനിക്ക് ശെരിക്കും എരിയുന്നുണ്ട് എന്നത് തന്നെ.
ഒരു കയ്യിൽ പ്ലേറ്റും, മറു കൈകൊണ്ടു പുറത്തേക്കു നീട്ടിയ നാക്കിൽ കൈകൊണ്ടു വീശി കാറ്റു പതിപ്പിക്കുന്ന എന്നെ കണ്ടാൽ ആർക്കും കാര്യം മനസ്സിലാകും.
അങ്ങനെ നിക്കുന്ന എന്നോടാ ആ തെണ്ടി ഇപ്പൊ വന്നു പരിചയപ്പെടൽ നടത്തുന്നെ,,
“ഹായ്,,, ഞാൻ രാകേഷ്,, നേരത്തെ നിങ്ങടെ ഡാൻസ് കണ്ടായിരുന്നു,, ഓഹ് ഒരു രക്ഷയുമില്ല,, സൂപർ ആയിരുന്നു ,,,
എനിക്ക് വന്ന എല്ലാ ദേഷ്യവും ഉള്ളിലൊതുക്കി, ഞാൻ അവനോടു വിക്കി, വിക്കി പറഞ്ഞു,,, എനിക്ക്,,, എനിക്ക്,, വെള്ളം,, വെള്ളം,,
കാര്യം മനസ്സിലായ അവൻ ആദ്യം അവിടെ ഉണ്ടായിരുന്ന ആ ജഗ്ഗ് വെള്ളം എനിക്ക് നേരെ നീട്ടി, ഞാൻ ഒന്ന് കണ്ണുരുട്ടിയതും, ഓഹ് ഗ്ലാസ്സ് എന്നും പറഞ്ഞവൻ ചുറ്റുമൊന്നു നോക്കി, എങ്ങും കാണാതായപ്പോൾ എന്നാ വാ,, പിന്നാമ്പുറത്തു പോയി കൈവെച്ചു കുടിക്കാം എന്നും പറഞ്ഞവൻ എൻ്റെ കയ്യിൽ പിടിച്ചു ഓടുകയാണോ നടക്കുകയാണോ എന്ന് പറയാൻ പറ്റാത്ത വിധം പുറത്തേക്കു കൊണ്ട് പോയി.