അങ്ങനെയിരിക്കുമ്പോഴാണ് മഹിക്ക് ചിത്രയുടെ ആലോചന വരുന്നത്, വളരെ കഷ്ടപ്പെട്ടാണ് മഹിയുടെ അമ്മ അവനെക്കൊണ്ട് അവിടം വരെ പോയി പെണ്ണിനെ ഒന്ന് കണ്ടു വരാൻ സമ്മതിപ്പിച്ചെടുത്തത്, ചിത്രയെ കാണുന്നതിന് തൊട്ടു മുമ്പ് വരെ മഹി മനസ്സിൽ അടിവരയിട്ടു പറഞ്ഞു കൊണ്ടിരുന്നു ” താൻ ഇപ്പോൾ കാണാൻ പോകുന്നത് ഭൂലോക രംഭയാണെങ്കിൽ പോലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല, ഞാൻ ചത്താലും എന്റ്റെ പ്രണയിനിയെ തേക്കില്ല (100% ആത്മവിശ്വാസത്തോടെ).
പക്ഷെ സെറ്റുസാരിയും ഉടുത്തു തലയിൽ അല്പം മുല്ലപ്പൂവും ചൂടി വന്ന ചിത്രയെ കണ്ടതും മഹി ഫ്ലാ,,,,റ്റ്,, (“എവിടായിരുന്നു ഇത്രയും കാലം??” എന്ന് രാജുവേട്ടൻ തിലകനോട് ചോദിക്കുന്ന രംഗമായിരുന്നു മഹിയുടെ മനസ്സിലേക്ക് ആദ്യം കടന്നു വന്നത്).
വായനക്കാർ ദയവു ചെയ്തു, ചിത്ര രംഭയെക്കാൾ സുന്ദരി ആയിരുന്നോ?? എന്ന് ചോദിക്കരുത് കാരണം, ഞാനോ, മഹിയോ ഇന്നേ വരെ രംഭയെ നേരിൽ കണ്ടിട്ടില്ല (അമ്മയാണേ സത്യം) പക്ഷെ മഹി അവന്റെ തീവ്ര പ്രണയിനിയെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ തേച്ചു, ചിത്രയെ കല്യാണം കഴിക്കണമെങ്കിൽ, ചിത്ര എന്നാ തരം ഐറ്റം ആയിരിക്കുമെന്ന് നിങ്ങൾക്കു ഊഹിച്ചൂടെ?? മടിക്കേണ്ട, നന്നായിട്ടു ഊഹിച്ചോ,,, നല്ല ഒന്നാന്തരം ഉരുപ്പടി തന്നെയാണ് നമ്മുടെ ചിത്ര!!
(ക്ഷമിക്കുക! ഒരു പെണ്ണിൻ്റെ സൗന്ദര്യത്തെ ഇതിനേക്കാൾ ലളിതമായി വർണിക്കുവാൻ എനിക്കറിയില്ല)
ഓഹ്,,,, ഞാൻ പറഞ്ഞു തുടങ്ങിയ വിഷയത്തിൽ നിന്നും മാറിപ്പോയി,, അല്ലെങ്കിലും ഞാൻ ഇങ്ങനെയാ,, ഒരു വൃക്ഷത്തെ പറ്റി സംസാരിച്ചു തുടങ്ങും,, പിന്നെ ആലങ്കാരികാമയി അതിൻ്റെ ശാഖകളെ കുറിച്ച് പറഞ്ഞു തുടങ്ങും,, പിന്നെ ആ ശാഖകളിൽ നിന്നും മറ്റു ശാഖകളിലേക്കും,, അവസാനം പറയാൻ ഉദ്ദേശിച്ച വൃക്ഷത്തിന്റെ കാര്യം പൂർണമായും മറന്നു പോകും