മറ്റേ കൈയ്യിൽ ഉപ്പ് കൊടുക്കാൻ നോക്കിയപ്പോൾ അവൾ ഗ്ലാസ് പിടിച്ചിരുന്ന കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ പരിഭ്രമം കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
ഞാൻ: “ശരി, നീ പേടിക്കണ്ട. ഉപ്പ് ഞാൻ എന്റെ കയ്യിൽ ഇടാം. നീ ആ ഗ്ലാസ്സിലെ സാധനം ഒറ്റവലിക്ക് അകത്താക്കിയിട്ട് വേഗം എന്റെ കയ്യിലെ ഈ ഉപ്പ് നക്കിയാൽ മതി. അപ്പോൾ ആ കയ്പ്പ് അറിയില്ല.”
ഞാൻ എന്റെ കൈത്തണ്ടയിൽ അല്പം ഉപ്പ് വിതറി അവളുടെ ചുണ്ടുകൾക്ക് അടുത്തേക്ക് നീക്കി പിടിച്ചു. ഹൻസി ഒരു ദീർഘശ്വാസമെടുത്തു കണ്ണ് ചിമ്മി ആ ഷോട്ട് ഒറ്റവലിക്ക് അകത്താക്കി. മദ്യത്തിന്റെ ആ തീക്ഷ്ണത തൊണ്ടയിലൂടെ ഇറങ്ങിയതും അവളുടെ മുഖം ആകെ ചുവന്നു തുടുത്തു.
വെപ്രാളത്തിൽ അവൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഉപ്പ് നക്കുന്നതിന് പകരം അവൾ എന്റെ കൈത്തണ്ടയിൽ ആഞ്ഞു കടിച്ചു.
ഞാൻ: “ആാാഹ്… ഹൻസീ…!”
വേദന കൊണ്ട് എന്റെ കണ്ണ് തള്ളിപ്പോയി. പക്ഷേ അവളുടെ ആ അവസ്ഥ കണ്ട് ഞാൻ അത് കടിച്ചമർത്തി പിടിച്ചു. അല്പം കഴിഞ്ഞ് അവൾ വായ എടുത്തപ്പോൾ എന്റെ കയ്യിൽ അവളുടെ പല്ലിന്റെ പാടുകൾ ചുവന്നു തെളിഞ്ഞിരുന്നു.
ബോധം വന്നപ്പോൾ അവൾ “സോറി” പറയുമെന്ന് ഞാൻ കരുതിയെങ്കിലും, ഷോട്ടിന്റെ വീര്യം അവളെ മറ്റൊരവസ്ഥയിലാക്കിയിരുന്നു. അവൾ കൈകൾ കൊണ്ട് നെഞ്ചിൽ തടവാൻ തുടങ്ങി.
ഹൻസി: “ഉഫ്ഫ്… മഹേഷേട്ടാ… നെഞ്ച് എരിയുന്നു… ഉള്ളിൽ തീ പിടിക്കുന്നത് പോലെ…”