അർദ്ധപ്രാണസഖി 2 [Lee child]

Posted by

​ആ പേര് കേട്ടതും അർജുൻ ഇരുന്ന കസേരയിൽ നിന്ന് ഒന്ന് പിടഞ്ഞു. അവന്റെ കാതുകൾക്ക് വിശ്വസിക്കാനായില്ല. ‘ശാലിനി…’ ആ പേര് അവന്റെ ഉള്ളിൽ ഒരു വെള്ളിടി പോലെ മുഴങ്ങി. പക്ഷേ അവൻ സ്വയം ആശ്വസിപ്പിച്ചു, ‘അല്ല… അത് എന്റെ അമ്മയാകില്ല, ശാലിനി എന്നത് ഒരു സാധാരണ പേര് മാത്രമാണ്.’

​ഹാളിലെ ലൈറ്റുകൾ മങ്ങി. വലിയ സ്ക്രീനിൽ ഒരു വീഡിയോ പ്ലേ ആയി. അതിൽ അതിശക്തയായ ഒരു ബിസിനസ്സ് വുമണിന്റെ നിഴൽ രൂപം കാണാമായിരുന്നു. തകർപ്പൻ മ്യൂസിക്കിന്റെ അകമ്പടിയോടെ സ്റ്റേജിന്റെ വലതുവശത്തുള്ള വാതിൽ തുറക്കപ്പെട്ടു.

​വെളുത്ത ഡിസൈനർ സാരിയുടുത്ത്, കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കവുമായി സ്റ്റേജിലേക്ക് നടന്നു വന്ന ആ രൂപത്തെ കണ്ടതും അർജുന്റെ ശ്വാസം നിലച്ചുപോയി! അവൻ കാണുന്നത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം സ്തംഭിച്ചു.

​അത് ശാലിനിയായിരുന്നു…

അമ്മ….

Leave a Reply

Your email address will not be published. Required fields are marked *