സോണാഗച്ചി [Parvathi]

Posted by

അന്ന് രാത്രി പത്തുമണിവരെയും മാധുരിയെ തേടി ആവശ്യക്കാരെത്തി…..അവസാനം വന്ന എഴുപതുവയസുകാരന്റെ തടിച്ച ശരീരത്തിനടിയിൽ അമർന്നു കിടക്കുമ്പോൾ അവൾക്ക് ശരീരം ചതഞ്ഞരയുന്നതുപോലെ തോന്നി….മദ്യത്തിന്റെ രൂക്ഷ ഗന്ധത്തിൽ മനം പുരട്ടി…..കൊഴുത്ത ദ്രാവകം ഉള്ളിൽ നിക്ഷേപിച്ച് അയാൾ മടങ്ങിയതും മാധുരി കമിഴ്ന്നു കിടന്നു….. അവൾ തേങ്ങുകയോ  അവളുടെ കണ്ണുകൾ നിറയുകയോ ചെയ്തില്ല….സോണാഗച്ചിയിലെ വേശ്യകളുടെ കണ്ണുകൾ വറ്റിയിരുന്നു…..

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു…. മാധുരി തിരിഞ്ഞു നോക്കിയതും മുറിയിലെ ചുവന്ന വെളിച്ചത്തിൽ അബ്രാം ഖാലിദിന്റെ രൂപം തെളിഞ്ഞു…..അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തന്നെ അടച്ചാക്ഷേപിച്ചവൻ വീണ്ടും വന്നിരിക്കുന്നു….ഒരു മണിക്കൂറോളം തന്നെ ഉപയോഗിച്ചിട്ടും തൃപ്തി ഇല്ലാതെ എഴുന്നേറ്റു പോയവൻ….

“എഴുന്നേൽക്കണ്ട…. കിടന്നോളു……. “മുറിയിലേക്ക് കയറിയ അബ്രാം പോക്കറ്റിൽ നിന്ന് കാവി നിറത്തിലെ ഒരു പേഴ്‌സും ആരോ ഒരാളുടെ രേഖാചിത്രവും പുറത്തേക്ക് എടുത്തു, കട്ടിലിന്റെ അടിയിൽ ഭദ്രമായി വച്ചു….അബ്രാം പിന്നിലേക്ക് കൈനീക്കി തന്റെ അരയിൽ തിരുകി വച്ചിരുന്ന കത്തി പുറത്തേക്ക് എടുത്തതും മാധുരി അമ്പരന്നു… അവനതും ഭദ്രമായി നിലത്ത് ഒതുക്കിവച്ചു….കത്തിയിൽ ചോര പുരണ്ടിരുന്നു…. അതേതോ മൃഗത്തിന്റെ രക്തമാണെന്ന് വിചാരിക്കാൻ അവളുടെ മനസ്സ് വിസ്സമ്മദിച്ചു….

“നിങ്ങൾ ആരെയാ കൊന്നത്…. ആരെയാ കൊല്ലാൻ പോകുന്നത്?…..”

രണ്ട് ചോദ്യങ്ങൾ…അത് രണ്ടിനും അബ്രാമിന്റെ ഉള്ളിൽ ശരിയായൊരു ഉത്തരം ഇല്ലായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *