മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]

Posted by

 

ആ രാത്രി പുലരുമ്പോഴേക്കും മേരി മറ്റൊരു സ്ത്രീയായി മാറിയിരുന്നു. തന്റെ ഉള്ളിലെ ശൂന്യതയിൽ ഒരു പുതിയ കനൽ എരിയുന്നത് അവൾ അറിഞ്ഞു. ആ കനൽ തന്റെ ജീവിതത്തെ ചുട്ടുചാമ്പലാക്കുമോ അതോ പ്രകാശിക്കുമോ എന്ന് അവൾക്ക് അറിഞ്ഞുകൂടാരുന്നു. പക്ഷേ, ആ നിമിഷം അവൾ സന്തോഷവതിയായിരുന്നു.

 

————————————————————-

അന്നത്തെ ആ രാത്രിക്ക് ശേഷം ഹൈറേഞ്ചിലെ പ്രഭാതം മേരിക്ക് അന്യമായി തോന്നി. പതിവുപോലെ കോഴികൾ കൂകി, മഞ്ഞ് മലയിറങ്ങിപ്പോയി. പക്ഷേ, കണ്ണാടിയിൽ നോക്കിയപ്പോൾ താൻ പഴയ മേരിയല്ലെന്ന് അവൾക്ക് തോന്നി. കഴുത്തിലെ ആ ചെറിയ പാടിലേക്ക് നോക്കി അവൾ മുടി പതുക്കെ ഒതുക്കിയിട്ടു. ഉള്ളിൽ ഭയമായിരുന്നു, പക്ഷേ അതിനേക്കാൾ വലിയൊരു ഉന്മേഷം ശരീരത്തിൽ പടർന്നുനിൽക്കുന്നു.

 

 

ആന്റോച്ചൻ വരാൻ ഇനിയും ഒരു ദിവസം കൂടിയുണ്ട്. ഉച്ചയോടെ ഷിബിൻ തോട്ടത്തിൽ പണിക്ക് വന്നു. മേരി ഉമ്മറത്ത് തുണി വിരിക്കുകയായിരുന്നു. ഷിബിൻ മതിലിനപ്പുറം നിന്ന് അവളെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു ഉടമസ്ഥാവകാശമുണ്ടായിരുന്നു.

 

“ചേച്ചി… സുഖമാണോ?” അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.

 

“ഷിബിനേ… നീ ഇങ്ങനെ വന്ന് നിൽക്കല്ലേ. ആരെങ്കിലും കാണും.” അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.

 

“കാണുന്നവർ കാണട്ടെ. ഞാൻ വെള്ളം ചോദിച്ചു വരുന്നതാണെന്ന് പറഞ്ഞാൽ പോരേ?” അവൻ മതിൽ ചാടിക്കടന്ന് വരാന്തയിലേക്ക് വന്നു.

 

അവന്റെ വസ്ത്രങ്ങളിൽ ഏലക്കായുടെയും പച്ചിലകളുടെയും മണമായിരുന്നു. മേരിയുടെ ഉള്ളൊന്ന് പിടഞ്ഞു. “നീ എന്തിനാ ഇപ്പൊ വന്നത്?”

Leave a Reply

Your email address will not be published. Required fields are marked *