ആന്റണിയുടെ വെളിപാടുകൾ [Poker Haji]

Posted by

..അച്ചോ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ … ഞാൻ വെറുതെ ഇതുവഴിയെ പോയപ്പോൾ ഒന്ന് പ്രാർത്‌ഥിച്ചതാ ..

..ആ ശരി ശരി ..ഇപ്പോഴും എപ്പോഴും സ്തുതിയാക്കിയിരിക്കട്ടെ …അല്ലാന്റണീ.. ആരെയാ വശീകരിക്കാൻ ഉദ്ദേശം..

..ഏഹ്.ആഹ് ഒന്നുമില്ലച്ചോ ..ഞാൻ വെറുതെ ഓരോ പ്രാന്ത് പറഞ്ഞതാ ..

..ആം ആം മനസ്സിലായി മനസ്സിലായി ..ഡാ അവളേം വിളിച്ചോണ്ട് പള്ളീലോട്ട് വാടാ ഞാൻ കേട്ട് നടത്തി തരാം ..അല്ലെങ്കി ഞാനവരോട് സംസാരിക്കാം..

..യ്യോ ഇപ്പൊ വേണ്ടച്ചോ ഞാൻ പറയാം ..ഞാൻ പോട്ടെ..വീട്ടില് പെങ്ങളും അളിയനുമൊക്കെ വന്നിട്ടുണ്ട് ..

..ആഹാ എന്നിട്ടവരെന്താടാ ഇങ്ങോട്ട് വരാഞ്ഞത് .. ഇടവക മാറിയത് കൊണ്ടാണോ..?

..അല്ല അവരിപ്പോഴിങ്ങോട്ട് വന്നതേ ഉള്ളച്ചോ ..

..അവൾക്കും കുടുംബത്തിനും സുഖമാണോടാ ..

..ആന്നച്ചോ ..

അച്ഛനോട് കുശലാന്വേഷണം നടത്തിയിട്ടു അയാൾ കടയിലേക്ക് നടന്നു ..ഈ സമയം വീട്ടിൽ ജെസ്സി ധൃതി പിടിച്ച് ആന്റണിയുടെ മുറി പരിശോധിക്കുകയായിരുന്നു .ഇനി ഇച്ചായൻ തങ്ങളറിയാതെ എവിടെങ്കിലും പൈസ ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ എന്നായിരുന്നു അവളുടെ ടെൻഷൻ .

അലമാര തുറന്ന് തുണികളുടെ ഇടയിലും മേശയിലും കിടക്കയുടെ അടിയിലും എന്ന് വേണ്ട സാധാരണ ആളുകൾ പൈസ ഒളിപ്പിച്ച് വെക്കാൻ സാധ്യത ഉള്ളിടത്തെല്ലാം അവൾ തപ്പിപ്പെറുക്കിയിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ ‘ഇനിയീ മൈരൻ പൈസയില്ലെന്ന് പറയുന്നതൊക്കെ നേരാണോ ’ എന്ന് സ്വയം പറഞ്ഞു കൊണ്ട് മേശവിരിപ്പ് പൊക്കി നോക്കിയപ്പോൾ ഒരു നോട്ടീസ് കണ്ടു വെറുതെ എടുത്ത് നോക്കി .ഹോണ്ട സ്‌കൂട്ടറുകളുടെ ചിത്രങ്ങളുള്ള ഏതോ ഷോറൂമിന്റെ ആണ് നോട്ടീസ് കണ്ടപ്പോ അവളുടെ തലച്ചോറിലൂടെ ഒരു വെള്ളിവെളിച്ചം പാഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *