European Dreams 3 [P B]

Posted by

നോക്കാം പൊന്നെ.

കുറച്ചുനേരം കണ്ണടച്ചിരുന്ന് നോക്ക് ചിലപ്പോ ഉറക്കം വരും.

നിനക്കും ഉറങ്ങണ്ടേടി?

ഞാൻ ഉറങ്ങിക്കോളാം.

നീ കിടന്നോ ഞാൻ ഉറങ്ങാൻ നോക്കാം. അല്ലേൽ വേണ്ട ഫോൺ വെക്കണ്ട, ഞാൻ കണ്ണടച്ചിരുന്നോളാം നീയും കിടക്ക്.

ഞാൻ കിടക്കുവാ. ഞാൻ നിന്റെ കൂടെ ഉണ്ടെന്ന് വിചാരിച്ച് കണ്ണടച്ച് പിടിക്ക്.

മം, I love you.

I love you more.

ഞാൻ അവൾ ശ്വാസം വിടുന്നത് ശ്രദ്ധിച്ച് കേട്ടിരുന്നു. അവൾ എന്റെ നെഞ്ചിൽ കിടക്കുന്നത് പോലെ തോന്നി. അത് കുറേ നേരം കേട്ടിരുന്ന്‌ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ പുറത്ത് നല്ല വെളിച്ചം, ഫോൺ എടുത്ത് നോക്കിയപ്പോൾ കോൾ കട്ടായിരിക്കുന്നു.
ഞാൻ പുറത്തേക്ക് നോക്കി. വണ്ടി ഒരു ഹൈവേയിൽ കൂടി പാഞ്ഞ് പൊയ്ക്കൊണ്ടിരിക്കുകയാണ്, ദൂരെ മനോഹരമായ പാടങ്ങൾ കാണാം. പല വർണ്ണത്തിൽ എന്തൊക്കെയോ വിളഞ്ഞ് നിൽക്കുന്നു. അവൾ ഇത് കാണാത്തതിൽ വിഷമം തോന്നി. അവൾ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തു. പെട്ടെന്ന് ഞാൻ ഫോൺ എടുത്ത് അതിന്റെ ഒരു വീഡിയോ പിടിച്ചു.
ഇപ്പൊ സന്തോഷം തരുന്ന എന്ത് കാര്യം ആണെങ്കിലും എനിക്ക് അവളുമായി പങ്കുവെച്ചില്ലെങ്കിൽ മനസ്സിന് ഒരു വിങ്ങലാണ്.  ഞാൻ വീഡിയോ ഉടനെ തന്നെ അവൾക്ക് അയച്ചില്ല, അവൾ ചിലപ്പോൾ ഉറക്കമാണെങ്കിലോ!
ഫോണിൽ പാട്ട് ഇട്ട് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു, അങ്ങനെ എപ്പോഴോ ഉറങ്ങിപ്പോയി.
സിറ്റിയിൽ എത്തുമ്പോഴാണ് പിന്നീട് എഴുന്നേൽക്കുന്നത്. ഞാൻ ഫോൺ എടുത്ത് എത്ര ദൂരം കൂടെ ഉണ്ടെന്ന് നോക്കി. അടുത്ത ഒരു മണിക്കൂറിനുള്ളിൽ എത്തും എന്നാണ് കാണിക്കുന്നത്.
നിമ്മി എണീറ്റോ എന്ന് അറിയില്ല. ഞാൻ അവളുടെ ലാസ്റ്റ് സീൻ നോക്കി. ഇന്ന് വെളുപ്പിനെ ആണ് കാണിക്കുന്നത്.
അവളോട് മിണ്ടണം എന്ന് തോന്നിയെങ്കിലും വിളിച്ച് എണീപ്പിക്കാൻ മനസ്സ് വന്നില്ല. പാവം ഒരുപാട് അലഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം.
ഞാൻ ഓരോന്ന് ആലോചിച്ച് പുറത്തേക്ക് നോക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *