മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

അപ്പോ പെട്ടന്നുണ്ടായ മിസ്സിന്റെ ഭംഗിയുള്ള പൊട്ടിച്ചിരിയാണ് ഒടുവില്‍ എന്നെ സ്വപ്ന ലോകത്ത് നിന്നും തിരികെ കൊണ്ടുവന്നത്. ഞാൻ പെട്ടന്ന് മിഴിച്ചു നിന്ന് മിസ്സിനേയും ടീച്ചറെയും മാറിമാറി നോക്കി.

 

മിസ്സിന്റെ മുഖം ചുവന്ന് തുടുത്ത് വിവർണമായി മാറിയിരുന്നു. അങ്ങേയറ്റം നാണം മിസ്സിന്റെ മുഖത്ത് പടർന്നു കഴിഞ്ഞിരുന്നു. സന്തോഷവും, എന്നോടുള്ള അത്യന്തമായ ഇഷ്ട്ടവൂം മുഖത്ത് നിറഞ്ഞു തുളുമ്പി. എന്നോട് ഒരു കുഞ്ഞ് ആരാധനയുടെ ലാഞ്ചനവും മിസ്സിന്റെ കണ്ണുകളിൽ ഞാൻ കണ്ടു. നാണം പിന്നെയും പിന്നെയും മുഖത്ത് വര്‍ധിച്ച് കൊണ്ടിരുന്നു.

 

ഒടുവില്‍ മിസ്സിന്റെ നാണം കലര്‍ന്ന പൊട്ടിച്ചിരി നിന്നപ്പോ ഞാൻ പെട്ടന്ന് നോട്ടം മാറ്റി നിത്യ ടീച്ചറിന്റെ മുഖത്ത് നോക്കി.

 

പുണ്യാളന്‍മാരേ… എന്നെ തല്ലിയോടിക്കാനുള്ള ദേഷ്യവും, അതിൽ കൂടുതൽ അസൂയയും ടീച്ചറിന്റെ മുഖത്ത് ഉണ്ടായിരുന്നു. ഞാൻ പെട്ടന്ന് ഭയന്ന് പോയത് പോലെ തമാശയ്ക്ക് അഭിനയിച്ച് കണ്ണുകൾ വിടര്‍ത്തി നിഷ്കളങ്കനെ പോലെ നിന്നുകൊണ്ട് ഏഴെട്ട് പ്രാവശ്യം കണ്ണുകൾ വേഗത്തിൽ ചിമ്മി തുറന്നു. ഉടനെ ടീച്ചർ പൊട്ടിച്ചിരിച്ചു.

 

“ശെരി.. ശെരി.. ചേച്ചിക്ക് വിശക്കുന്നുവെന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി..!?” ടീച്ചർ ചിരി നിർത്തി ചോദിച്ചു.

 

“നിങ്ങൾ രണ്ടിന്റെയും പുകഴ്ത്തൽ കേട്ട് വിശപ്പ് പോലും മറന്നു.” മിസ്സ് പിന്നെയും നാണത്തോടെ ചിരിച്ചിട്ട് പറഞ്ഞു, “ശെരി വന്നേ, നമുക്ക് കഴിക്കാം.” മിസ്സ് പറഞ്ഞു. എന്നിട്ട് എനിക്കുള്ള കസേര വലിച്ചിട്ടിട്ട് അതിലിരിക്കാൻ എന്നോട് കണ്ണുകൾ കൊണ്ട്‌ കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *