മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

കുറച്ചു കഴിഞ്ഞ് മിസ്സ് ഉണര്‍ന്നപ്പോ മിസ്സ് മുന്നില്‍ വരുകയും നിത്യ ടീച്ചർ പുറകില്‍ പോയി നന്നായി ഉറങ്ങുകയും ചെയ്തു.

 

ഞാനും മിസ്സും ചെറിയ ചെറിയ കാര്യങ്ങളും തമാശകളും പറഞ്ഞുകൊണ്ട് ഞാൻ റോഡിലും ശ്രദ്ധിച്ച് ഓടിച്ചു. ഇടക്ക് നിത്യ ടീച്ചറും ഉറക്കമുണർന്ന് ഞങ്ങൾക്കൊപ്പം കൂടി.

 

അങ്ങനെ 4:20 ആയപ്പോ ഞങ്ങൾ മൂന്നാറിൽ എത്തിച്ചർന്നു.

 

“ചേച്ചി, നമുക്ക് റിസോര്‍ട്ടിൽ ഫാമിലി സ്യൂട്ട് ബുക്ക് ചെയ്താലോ, അതോ സാധാരണ ഹോട്ടലിൽ രണ്ട് റൂം ബുക്ക് ചെയ്യാനോ..?” ഞാൻ രണ്ടുപേരോടായും ചോദിച്ചു.”

 

“റിസോര്‍ട്ട് മതി.” രണ്ടുപേരും ഒരുമിച്ച് പറഞ്ഞു.

 

“അതാവുമ്പോ നമ്മൾ മൂന്ന്‌ പേർക്കും ഒരുമിച്ച് താമസിക്കാന്‍ കഴിയുമല്ലോ. കൂടാതെ എല്ലാ സൗകര്യങ്ങളും ഉണ്ടാവുകയും ചെയ്യും. പക്ഷേ കാശ് കൂടുതലാകുമല്ലോ.” മിസ്സ് പറഞ്ഞു.

 

“കാശൊന്നും നിങ്ങൾ നോക്കണ്ട, കംപ്ലീറ്റ് എന്റെ ചിലവാണ്.” ഞാൻ പറഞ്ഞു.

 

“എടാ, അത് ശെരിയാവില്ല.” നിത്യ ടീച്ചർ എതിര്‍ത്തു, “നീ മാത്രം—”

 

“എന്നോട് സ്നേഹമുണ്ടെങ്കിൽ മാത്രം സമ്മതിച്ചാൽ മതി.” ഞാൻ ഇടക്ക് കേറി പറഞ്ഞു.

 

ഉടനെ ഗോള്‍ഡ ചേച്ചി വായ പൊത്തി ചിരിച്ചു. നിത്യ ചേച്ചി മുഖം വീർപ്പിച്ചു. “എന്നാലും അത് വെറും ചീപ്പ് ഡയലോഗായി പോയി, കേട്ടോ ജിനു.” ടീച്ചർ പരാതി പറഞ്ഞു.

 

“ഓഹോ, എന്നാൽ ആർക്കാണോ ബാങ്ക് ബാലൻസ് കൂടുതൽ ഉള്ളത് അവർ എല്ലാ ചിലവും ചെയ്യട്ടെ.” ഞാൻ പറഞ്ഞു.

 

ഉടനെ ഗോള്‍ഡ ചേച്ചി പൊട്ടിച്ചിരിച്ചു. നിത്യ ചേച്ചി പുറകില്‍ ഇരുന്നുകൊണ്ട് എന്നെ തുറിച്ചു നോക്കിയെങ്കിലും ഒടുവില്‍ ചിരി പൊട്ടി വന്നപ്പോ അടക്കാൻ കഴിയാതെ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *