പ്രസാദിന്റെ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന പോലെയാണ് അവൾ അതു പറഞ്ഞത്..
“ഏട്ടാ ഇനി സെൽഫി എടുക്ക്.. അല്ലങ്കിൽ സെൽഫി വേണ്ട ഞാൻ എടുത്തു തരാം..”
പ്രസാദ് ഉടുത്തിരിക്കുന്ന സാരിയുടെ ഫ്ലീറ്റ് ഒന്നുകൂടി ശരിയാക്കിയ ശേഷം
പല ആങ്കിളിൽ കുറേ ഫോട്ടോകൾ എടുത്തു.. അതെല്ലാം അവളുടെ വാട്സ് ആപ്പിലേക്ക്കൂടി ഫോർവേഡ് ചെയ്യുന്നത് പ്രസാദ് കണ്ടില്ല..
അവൾ മൊബൈൽ അവനെ ഏൽപ്പിച്ചിട്ടു പറഞ്ഞു..
“ഇനി അയച്ചു കൊടുക്ക് ഏട്ടന്റെ ആളിന്.. ”
” എന്റെ ആളിനോ..? ”
” ആഹ്.. ഏട്ടൻ പറഞ്ഞില്ലേ ഏതോ ഒരു സാറിന്റെ കാര്യം.. ”
” അത് മാത്യു സാർ…
“അതേ.. അങ്ങേർക്ക് അയച്ചു കൊടുക്കാനല്ലേ ഫോട്ടോ എടുത്തത്..
അയച്ചു കൊടുക്ക്.. അങ്ങേർക്ക് ഇഷ്ടപ്പെടും..”
പ്രസാദ് മാത്യു വിന്റെ ഫോണിലേക്ക് ഫോട്ടോകൾ അയക്കുമ്പോൾ വേണിയുടെ മനസ്സിൽ മറ്റുചില ചിന്തൽ രൂപപ്പെടുകയായിരുന്നു…
പിറ്റേന്ന് രാവിലെ മകന്റെ മുഖത്തേക്ക് നോക്കിയ കല്പന ടീച്ചർ.
” എന്തിയേടാ നിന്റെ മീശ.. വേണീ നീ കണ്ടില്ലേ ഇവന്റെ കോലം.. ”
” ഞാൻ കണ്ടമ്മേ.. ഇപ്പോഴും ഏട്ടനെ കാണാൻ കുഴപ്പമൊന്നും ഇല്ലല്ലോ..
പിന്നെ എന്തിനാണ് ഒരു മീശ.. ”
” ഓഹോ.. അപ്പോൾ നീയും കൂടി അറിഞ്ഞാണല്ലേ.. എന്നാലും ആൺ കുട്ടികൾക്ക് മീശയില്ലെങ്കിൽ എന്തൊപോലെയാണ്.. ”
അത് ആൺ കുട്ടികൾക്കല്ലേ.. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് വേണി അമ്മായി അമ്മയോട്..
” മീശയൊക്കെ ഒരാഴ്ചക്കുള്ളിൽ വരുമമ്മേ.. ഏട്ടന് ഇഷ്ടമാണെങ്കിൽ ഇങ്ങനെ തന്നെ നടക്കട്ടെ.. മീശ ഉണ്ടങ്കിലും ഇല്ലങ്കിലും ഏട്ടന് ഒരു മാറ്റവും ഉണ്ടാവില്ല.. “