റോണിയുടെ മമ്മി 10 [സ്മിത]

Posted by

 

മമ്മി അവന്‍റെ തലമുടിയില്‍ സ്നേഹപൂര്‍വ്വം തഴുകിക്കൊണ്ട് പറഞ്ഞു.

 

“നിങ്ങളെന്തിനാടാ നെല്‍സണെ ഇങ്ങനെ നോക്കിപ്പേടിപ്പിക്കുന്നെ? അവന്‍റെ കണ്‍സെപ്റ്റിലെ പെണ്ണിനെപ്പറ്റി അവന്‍ ഫ്രാങ്ക് ആയി പറഞ്ഞതല്ലേയുള്ളൂ…?”

 

“അതല്ല ആന്‍റി”

 

അല്‍പ്പം ചമ്മലോടെ സൂര്യ പറഞ്ഞു.

 

“ഞങ്ങള്‍ മൂന്നും മികപ്പോഴും ഞങ്ങടെ കണ്‍സെപ്റ്റിലെ ഗേള്‍സിനെപ്പറ്റി, എന്നുവെച്ചാല്‍ കല്യാണം കഴിക്കുന്ന ഗേള്‍സിനെപ്പറ്റി പറയുമ്പോള്‍…”

 

“സൂര്യേ, വേണ്ട…ആന്‍റി ഒന്നുമില്ല ആന്‍റി…”

 

ഷാജഹാനും നെല്‍സണും സൂര്യയെ പേടിപ്പിക്കുന്നത് പോലെ നോക്കി.

എനിക്കൊന്നും മനസ്സിലായില്ല.

മമ്മിയും അവരെ മനസ്സിലാകാത്തതുപോലെ നോക്കി.

 

“എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോടാ!”

 

മമ്മി നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.

 

“ആന്‍റി ഒന്നുമില്ല…”

 

ഷാജഹാനും നെല്‍സണും ഒരുമിച്ചു പറഞ്ഞു.

 

“അല്ല, എന്തോ ഉണ്ട്…”

 

മമ്മി പറഞ്ഞു.

 

“അത് എന്താണേലും പറയണം. സൂര്യ പറയാന്‍ തുടങ്ങീപ്പം ഷാജൂം നെല്‍സണും ഇത്രേം ഒച്ചവെച്ച് അവനെ ബ്ലോക്ക് ചെയ്യണം എങ്കില്‍ എന്തോ കാര്യമായിട്ടുണ്ട്…പറയെടാ സൂര്യേ…”

 

മമ്മി ശബ്ദമുയര്‍ത്തി.

 

“ഒന്നുമില്ല, ആന്‍റി…”

 

അവര്‍ വീണ്ടും സൂര്യയെ തടഞ്ഞു.

 

“നീ ഒരക്ഷരം മിണ്ടിയേക്കരുത്! ങ്ങ്ഹാ! പറഞ്ഞേക്കാം!”

 

“പറയാതെ മക്കള്‍ ഇവിടെ നിന്നും പോകില്ല.”

 

മമ്മി ചിരിച്ചു.

 

“എടാ എന്നതാണേലും പറ! എന്നെപ്പറ്റി ആണേല്‍ എനിക്ക് പ്രോബ്ലം ഒന്നുമില്ല..നിങ്ങള് എനിക്ക് റോണിയെപ്പോലെയല്ലേ? പിന്നെന്നാ?”

Leave a Reply

Your email address will not be published. Required fields are marked *