എന്നാൽ ബാക്കിയുള്ളവർ… ‘നിനക്കുള്ളത് വെച്ചിട്ടുണ്ടടാ’ എന്ന മട്ടിൽ പല്ലിരുമ്മിക്കൊണ്ട് എന്നെ നോക്കി പേടിപ്പിക്കാനൊരു ശ്രമം നടത്തി…
പക്ഷേ നമ്മളുണ്ടോ പേടിക്കാൻ.. 😏തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നാണല്ലോ പ്രമാണം…
അവൾ പതിയെ നടന്ന്, സോഫയിൽ ചെന്നിരുന്നു. അതും കാലിന്മേൽ കാലും കയറ്റിവെച്ച്, ഒരു രാജ്ഞിയെപ്പോലെ. ആ ഇരിപ്പിൽ പോലും എന്തെന്നില്ലാത്ത ഒരു പ്രൗഢി…
അമ്മയും ബാക്കിയുള്ളവരും വീണ്ടും നൂറേ നൂറ്റിപ്പത്തിൽ തിരച്ചിൽ തുടങ്ങി. അവർ വീട് മൊത്തം തലകീഴായി മറിക്കുകയാണ്.
സോഫയുടെ കുഷ്യനുകൾ പറന്നു നടക്കുന്നു, മേശവിരികൾ തെറിക്കുന്നു…
ഓറ(aura) പോകുമല്ലോ എന്ന പേടികാരണം ഞാൻ മാത്രം അനങ്ങിയില്ല..
ഞാൻ ഒരു കൂസലുമില്ലാതെ അവളുടെ നേരെ ഓപ്പോസിറ്റുള്ള സോഫയിൽ ചെന്നിരുന്നു. കാൽമേൽ കാൽ കയറ്റിവെച്ച്, നമ്മൾക്കും ഇതൊക്കെ അറിയാം എന്ന ഭാവത്തിൽ ഒന്ന് നോക്കാനും മറന്നില്ല….
അവൾ ഇമ വെട്ടാതെ എന്നെത്തന്നെ നോക്കുകയാണ്. ആ കണ്ണുകളിൽ എന്തോ തിരയുന്നതുപോലെ. ഇടയ്ക്കിടെ അവൾ അറിയാതെ ഉമിനീരിറക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്താണിത്ര നോക്കാൻ? എന്റെ മുഖത്തെന്താ സിനിമാ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ടോ?
പത്ത് മിനിറ്റ് നീണ്ട, പൊരിഞ്ഞ തിരച്ചിലിനൊടുവിൽ ഒടുവിൽ ആ ഫയൽ കിട്ടി. അതും എവിടുന്ന്? സാക്ഷാൽ എന്റെ റൂമിൽ നിന്ന്! ബെഡിന്റെ സൈഡിലെ ടേബിളിൽ അലസമായി കിടപ്പുണ്ടായിരുന്നു ആ നീല ഫയൽ.
സഭാഷ്…