പിന്നെ അടുക്കളയിലെത്തി. അമ്മ ഭക്ഷണമുണ്ടാക്കുകയാണ്. വീട്ടിൽ മുഴുവനും 18 ജോലിക്കാരുണ്ട് എന്നാലും ഭക്ഷണം അമ്മ തന്നെ ഉണ്ടാകണം എങ്കിലേ അമ്മക്ക് സമാധാനം കിട്ടുകയുള്ളു. അമ്മക്ക് ഭക്ഷണം ഉണ്ടാക്കാൻ വലിയ ഇഷ്ടമാണ്. നല്ല കൈപ്പുണ്യവുമുണ്ട് . ആ കഴിവ് എനിക്കും കിട്ടിയിട്ടുണ്ട് കേട്ടോ . ഞാനൊരു സർവ്വകലാവല്ലഭൻ തന്നെ😅.
ഞാൻ പതിയേ അടുക്കളയിൽ എത്തി നോക്കി. ബീഫിന്റെ മണം. അറിയാതെ എന്റെ വായിൽ നിന്ന് ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് പുറത്ത് ചാടി.
-ബീഫ് ഫ്രൈ, ചിക്കൻ കറി,പുട്ട് എല്ലാമുണ്ടല്ലോ.
അമ്മ എന്റെ ശബ്ദം കേട്ടതും ചിരിച്ചു കൊണ്ട്.- മോൻ എഴുന്നേറ്റല്ലേ. പിന്നെ ഇതെല്ലാം ഞാൻ മോൾക്ക് വേണ്ടി എടുത്തതാണ് നിനക്ക് ചിക്കൻ കൂട്ടിക്കുടാ.
ഞാൻ – ചിക്കൻ കൂട്ടുന്നില്ലെ ബീഫ് കൂട്ടി കഴിച്ചോളാം.
അപ്പോൾ തന്നെ കിട്ടി തലക്ക് ഒരു കിഴിക്ക്. അമ്മയുടെ വക ശാസനയും. – ടാ പൊട്ടാ നിനക്ക് നോയമ്പ് ഉണ്ട്. നോൺവെജ് കൂട്ടരുത്
ഞാൻ – അയ് ശരി.
അമ്മ – നീ പോയി മോളെ വിളിക്ക്.
ഏത് മോളുടെ കാര്യമാണ് അമ്മ പറയുന്നത്.
അമ്മ – ദേവു മോളുടെ കാര്യം.
-ദേവു ? ഓ ദേവ്നയുടെ കാര്യമാണ്.
ഞാൻ വീണ്ടും പടി കയറി എന്റെ റൂമിൽ കയറി. തകർന്നു പോയി എന്റെ പിഞ്ചു മനസ്സ്. ഉഫ് എന്റെ ശ്വാസം നിലച്ചു. വെള്ള നിറത്തിലുള്ള അനാർക്കലി ചുരിദാറും. കയ്യിൽ നീല രത്നം പതിപ്പിച്ച നേർത്ത വെള്ളിയിൽ തീർത്ത ചരട്. ഞാൻ നോക്കുന്നത് അറിയാതെ നെറ്റിയിൽ സിന്ദൂരം പതിപ്പിക്കുകയാണ് അവൾ. പെട്ടന്നാണ് ഞാൻ വന്നതിന്റെ ഉദ്ദേശം ഓർമ്മവന്നു. എങ്ങനെ അവളെ വിളിക്കും. പൂയ് ഇങ്ങോട്ടു നോക്കിയേ മുറ്റത്തൊരു മൈന ക്ലാ ക്ലാ ക്ലീ ക്ലീ. ചെ വിഷയം മാറി🙃.