ഞാൻ ആൻ്റിയെ ദയനീയമായി നോക്കി.രക്ഷയില്ലെന്ന് എനിക്ക് മനസ്സിലായി.
“ഞാൻ… ഞാൻ പോയി വെട്ടിയിട്ട് വരാം.”
“ആഹ്! അങ്ങനെ വഴിക്ക് വാ.” ആൻ്റി എൻ്റെ തോളിൽ തട്ടി. “ഇവിടെ ബാഗ് വെച്ചിട്ട് നേരെ ആ ജംഗ്ഷനിലെ ബാർബർ ഷോപ്പിൽ പോയിക്കോ.എൻറെ സ്കൂട്ടിയും എടുതോ.നിന്നെ കണ്ടാൽ അവന്മാർക്ക് ഇന്നത്തെക്കുള്ള പണിയായി പോയിട്ട് വാ, എന്നിട്ട് മതി ചായയും കുളിയുമൊക്കെ.”
മനസ്സില്ലാമനസ്സോടെ ഞാൻ എൻ്റെ സ്യൂട്ട്കേസ് മുറിയിൽ വെച്ച്,പേഴ്സുമെടുത്ത് പുറത്തേക്ക് നടന്നു.
ഞാൻ മനു.വയസ്സ് 20.ഞാൻ കറുത്തിട്ടു 5.7 ഇഞ്ച്
നല്ല ശരീരമായിരുന്നു ഇപ്പോൾ മുംബൈയിലെ കമ്പനിയിൽ രണ്ടു വർഷം നിന്നു മെലിഞ്ഞു കോല് പോലായി.എൻറെ വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം ഞാൻ അവിടുന്നു നേരിട്ടു വന്നത് മഞ്ജിമ ആൻ്റിയുടെ വീട്ടിലേക്കാണ്.ഞാൻ മഞ്ജു ആന്റിയുടെ വീട്ടിലേക്ക് വന്നതാണ്.എൻറെ മുത്തശ്ശിക്ക് 7 മക്കളാണ്.5 പെണ്ണുങ്ങളും 2 ആണുങ്ങളും.രണ്ടുപേർ ചെറുപ്പത്തിൽ മരിച്ചു..ഇതിൽ നാലാമത്തെ ആൾ,എൻറെ അമ്മാവൻ വിദേശത്ത് കുടുംബവുമായി സെറ്റിൽഡ് ആണ്.
ഈ ഓണത്തിന് ചിലപ്പോൾ വരും. എല്ലാ ഓണത്തിനും ആൻ്റിമാറൂം മക്കളും എല്ലാരും ഇവിടെ ഹാജരാകും.മുത്തശ്ശിയുടെ മക്കളിൽ മൂത്തത് എൻറെ അമ്മയും ഏറ്റവും ഇളയത് മഞ്ജിമ ആൻറിയുമാണ്’മഞ്ജിമ ആൻറിയെ മഞ്ജു എന്നാണ് സ്നേഹത്തോടെ ഞങ്ങൾ വിളിക്കാറ്.20 ാം വയസ്സിൽ കല്യാണം കഴിഞ്ഞ മഞ്ജു കുഞ്ഞമ്മയുടെ ഭർത്താവ് നാല് വർഷങ്ങൾക്ക് ശേഷം മരിച്ചു.ഒരുപാട് കടങ്ങളും മയക്കുമരുന്നും മദ്യപാനവും ഉള്ള അയാൾ കുഞ്ഞമ്മയുടെ മൊത്തം സ്വർണ്ണവും വിറ്റു നശിപ്പിച്ചതായി അമ്മ പറഞ്ഞു എനിക്കറിയാം.