അവന്റെ ശക്തി അപാരമാണ്, പക്ഷേ വേഗത കുറവാണ്. ടെക്നിക് തീരെയില്ല. വെറും കാടൻ തല്ല്.മൊത്തത്തിൽ ശക്തി മാത്രമുള്ള ഒരു മലമൈരനാണവൻ
ഇതുകണ്ട് നിന്ന സച്ചിനും രാഹുലും വാ പൊളിച്ചു പോയി.
അല്ലെങ്കിലും ഇതൊക്കെ എന്ത്… 😌
“എടാ… ഇവൻ ഇത്രയും ഫാസ്റ്റ് ആയിരുന്നോ…?” സച്ചിൻ അത്ഭുതത്തോടെ ചോദിക്കുന്നത് ഞാൻ കേട്ടു.
ഞാൻ ഇടയ്ക്കിടെ ആ രക്ഷസിയെ ഒന്ന് നോക്കി. അവൾ കൈകെട്ടി, തലയൊന്നു ചരിച്ച്, ചുണ്ടിൽ ഒരു ചെറിയ ചിരിയോടെ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.
ആ ചിരിയിൽ ഒരു കൗതുകമുണ്ടായിരുന്നു.
ഇനി കളിക്കാൻ സമയമില്ല.
അവൻ വീണ്ടും ഒരു വൈഡ് ഹുക്ക് എറിഞ്ഞു.
ഞാൻ അത് ബ്ലോക്ക് ചെയ്യുന്നതിന് പകരം, അവന്റെ കൈയ്യിന്റെ അടിയിലൂടെ ഊളിയിട്ട് അവന്റെ തീർത്തും തുറന്നുകിടന്ന മുഖത്തേക്ക് നോക്കി.
ഇതാണ് അവസരം.
എന്റെ വലതുകൈ ഒരു സ്പ്രിങ് പോലെ ഉയർന്നു പൊങ്ങി….
ഒരു ഉഗ്രൻ അപ്പർകട്ട്.
അവന്റെ താടിയിലായിരുന്നു അത് കൊണ്ടത്.
ആ ഇടിയുടെ ആഘാതത്തിൽ അവന്റെ തല പുറകിലേക്ക് തെറിച്ചു. പല്ലുകൾ കൂട്ടിയിടിക്കുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
അവൻ വേച്ചുപോയി. പക്ഷേ വീണില്ല.
മൈരന്റെ കരുത്ത് സമ്മതിച്ചേ പറ്റൂ.
അവൻ കണ്ണ് മിഴിച്ച് എന്നെ നോക്കിയതും, ഞാൻ അവന് ചിന്തിക്കാൻപോലും സമയം കൊടുക്കാതെ അടുത്ത കോംബോ സ്ട്രൈക്ക്…
ലെഫ്റ്റ് ജാബ്… റൈറ്റ് ക്രോസ്സ്…
എന്റെ കൈകൾ മിന്നൽ വേഗത്തിൽ ചലിച്ചു. അവന്റെ മുഖത്ത് തുരുതുരാ ഇടികൾ വീണു. ഓരോ ഇടിയും കൃത്യതയാർന്നതായിരുന്നു.