നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

Posted by

ഞാൻ അതൊന്നും കാര്യമാക്കാതെ, ബോക്സിങ് സ്റ്റാൻഡിൽ നിന്നു.

 

റിങ്ങിന് ചുറ്റും മറ്റുള്ളവർ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയാണ്. രാഹുലിന്റെയും സച്ചിന്റെയും മുഖത്ത് പേടിയുണ്ട്. നിധിയും ആമിയും എന്റെ ഓരോ ചലനവും ശ്രദ്ധിച്ചു നിൽക്കുന്നു.

 

“തുടങ്ങാം…”

 

ആ പെണ്ണ് കൈ വീശിയതും, ഒരു കാട്ടുപോത്തിനെപ്പോലെ ആ മൈരൻ എന്റെ നേരെ പാഞ്ഞു വന്നു.

അവൻ വിചാരിച്ചത് അവന്റെ വലിപ്പവും ശക്തിയും ഉപയോഗിച്ച് ഒറ്റയടിക്ക് എന്നെ തീർക്കാം എന്നാണ്. അവൻ തന്റെ വലതുകൈ ചുരുട്ടി എന്റെ മുഖം ലക്ഷ്യമാക്കി ഒരു ഉഗ്രൻ പഞ്ചേറിഞ്ഞു. അത് കൊണ്ടാൽ എന്റെ തല പിന്നെ തോളിൽ ഉണ്ടാവില്ലെന്ന് എനിക്കെകദേശം ഉറപ്പായിരുന്നു.

 

പക്ഷേ, ഞാനാരാ മോൻ 😏

കാറ്റ് വീശുന്ന വേഗതയിൽ ഞാൻ ഒന്ന് കുനിഞ്ഞു. അവന്റെ കൈ എന്റെ തലയ്ക്ക് മുകളിലൂടെ വായുവിനെ കീറിമുറിച്ചു പാഞ്ഞുപോയി.

 

അവൻ വേച്ചുപോയ ആ നിമിഷം മുതലെടുത്ത്, ഞാൻ എന്റെ ഇടതുകൈ കൊണ്ട് അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു.

 

വലിയ ശക്തിയിലല്ലെങ്കിലും, കൃത്യമായ സ്ഥലത്താണ് അത് കൊണ്ടത്. അവൻ ഒന്ന് ഞെട്ടി പിന്നോട്ട് മാറി.

അവന്റെ കണ്ണുകളിൽ അവിശ്വസനീയത നിറഞ്ഞു. ഇത്രയും മെലിഞ്ഞ ഒരുത്തൻ തന്നെ തൊട്ടു എന്നത് അവന് സഹിക്കാൻ പറ്റിയില്ല.

ദേഷ്യം കൊണ്ട് അലറി അവൻ വീണ്ടും അടുത്തേക്ക് വന്നു. ഇത്തവണ അവൻ തുരുതുരാ ഇടിക്കാൻ തുടങ്ങി. അവന്റെ ഓരോ ഇടിയും വലിയ പാറക്കല്ലുകൾ വരുന്നത് പോലെയായിരുന്നു.

 

പക്ഷേ ഞാൻ ഒരു ചിത്രശലഭത്തെപ്പോലെ അവന് ചുറ്റും ഒഴുകി നടന്നു. അവന്റെ ഒരിടി പോലും എന്റെ ദേഹത്ത് കൊണ്ടില്ല. ഞാൻ വെറുതെ ഒഴിഞ്ഞുമാറുക മാത്രമായിരുന്നില്ല, അവന്റെ ഓരോ നീക്കവും പഠിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *