നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

Posted by

 

അവളുടെ വാക്കുകളിൽ ശാന്തത ഉണ്ടായിരുന്നെങ്കിലും, ആ കണ്ണുകളിൽ തിളങ്ങിയിരുന്നത് വേറെന്തോ ആയിരുന്നു. ഒരു ഇരയെ കിട്ടിയ വേട്ടക്കാരന്റെ തിളക്കം.

എനിക്കെന്തോ വലിയൊരു പന്തികേട് തോന്നി. ഇവൾ ഞങ്ങളെ ഇരയാക്കാൻ നോക്കുകയാണോ?

 

ഒരു മൈരും വേണ്ട… ഇവിടുന്ന് ജീവനും കൊണ്ട് പോവുന്നതാണ് നല്ലത്.

 

ഞാൻ വായ തുറന്നു.

 

“വേ…”

 

വേണ്ട എന്ന് പറയാൻ തുടങ്ങിയതും, എന്റെ കയ്യിൽ ആരോ അമർത്തിപ്പിടിച്ചു.

 

“സമ്മതം…”

 

നിധിയായിരുന്നു അത് പറഞ്ഞത്. ഉറച്ച ശബ്ദത്തിൽ.

 

ഞാൻ ഞെട്ടി അവളെ നോക്കി. അവൾ എന്താണ് ഈ കാണിക്കുന്നത്?

നിധിയുടെ മറുപടി കേട്ടതും ആ പെൺകുട്ടി കൈകൊട്ടി ചിരിച്ചു.

 

“പെർഫെക്ട്…”

 

അവൾ സൈഡിലേക്ക് കൈ ചൂണ്ടി.

 

“ആ കാണുന്ന വഴിയേ പോയാൽ ചെയ്ഞ്ചിങ് റൂമിലേക്ക് എത്താം. അവിടെ പോയി വേഷം മാറിക്കോളൂ… നിങ്ങൾക്കുള്ള ഡ്രസ്സ്‌ അവിടെത്തന്നെ ഉണ്ടാവും…”

 

അവൾ പറഞ്ഞതും, ഒരു യന്ത്രത്തെപ്പോലെ നിധിയും ആമിയും അങ്ങോട്ട് നടന്നു. വേറെ വഴിയില്ലാതെ ഞാനും അവരുടെ കൂടെ കൂടി.

ആ പെണ്ണിന്റെയും മറ്റുള്ളവരുടെയും കാഴ്ചയിൽ നിന്നും മാറിയതും, ഒരു തൂണിന്റെ മറവിലേക്ക് എത്തിയപ്പോൾ ഞാൻ നിധിയുടെ കൈ ബലമായി പിടിച്ചു വലിച്ചു.

 

“നീ എന്തിനാടി അങ്ങനെ പറഞ്ഞേ…? നിനക്ക് വട്ടുണ്ടോ…? നമ്മൾ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ…”

 

നിധി എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

 

“ദേവാ… ഞാൻ അവളെ കണ്ട മുതൽ അവളുടെ മനസ്സ് വായിക്കാൻ ശ്രമിക്കുകയാണ്…”

Leave a Reply

Your email address will not be published. Required fields are marked *