ഫിദ 3 [അനാമിക] [Climax]

Posted by

 

അമ്മച്ചിയുടെ കാൾ വന്നതും അവൾ അതുമെടുത്ത് അകത്തേക്ക് പോയി……ഇടയ്ക്കവൻ വന്നു പുറത്ത് പോകുവാണെന്നും പെട്ടെന്ന് വരാമെന്നും പറഞ്ഞു പോയി……

 

ഉച്ച കഴിഞ്ഞാണ് ശബരി പിന്നെ വരുന്നത്…..

 

തനിക്ക് മുഖം തരാതെ കയറിപോകുന്നവന്റെ പിറകെ ചുളിഞ്ഞ മുഖവുമായി അവളും ചെന്നു…..

 

 

 

ഷർട്ട്‌ മാറാൻ തുടങ്ങിയവൻ അവളെക്കണ്ടതും നിർത്തി……

 

“എങ്ങോട് പോയതാ ശബരിയേട്ടാ…..കഴിച്ചില്ലലോ…വാ ഞാൻ എടുത്ത് വക്കാം….അവൻ കൊണ്ടുവന്ന പൊതി കയ്യിൽ എടുത്തവൾ പറഞ്ഞു

 

 

 

അപ്പോളാണവൾ അവന്റെ ഷർട്ടിന്റെ പിന്നിലെ മുഷിച്ചിലും അല്പം ചോര പൊടിഞ്ഞ പാടും കാണുന്നത്…….

 

“റബ്ബേ….ഇതെന്ത് പറ്റിയതാ……എന്താ ഉണ്ടായേ…..”അവൾ ആധിയോടെ ചോദിച്ചു

 

“അതൊന്നുമില്ലെടി…..ഒരു പ്രതിയെപിടിക്കാൻ അവരുടെ കൂടെപോയതാ…..അപ്പോൾ പറ്റിയതാ….”

 

ആ പൊട്ടിയതു വിശ്വസിച്ചു……അവന്റെ ഷർട്ട്‌ അഴിച്ചു വാങ്ങി ചതവും പാടും നോക്കുന്നവളെ കണ്ടതും മുഖം മുഴുവൻ പിടിച്ചുമ്മ വെച്ചു അവൻ…….

 

“എന്താ വല്ലാത്തൊരു സ്നേഹമൊക്കെ…..”

 

“ഒന്നുല്ലെടി….”

 

“എന്തോ ഉടായിപ്പുണ്ട്……”

 

“ഡ്യൂട്ടിൽ അല്ലാത്ത si സാറ് സ്റ്റേഷൻ പരിധിവിട്ട് പ്രതിയെപിടിക്കാൻ ഇറങ്ങീതിലേ ലോജിക് എനിക്കത്ര കത്തീട്ടില്ല….സാരല്ല സൗകര്യമുള്ളപ്പോ പറഞ്ഞാ മതി…..”

 

പൊട്ടിയൊന്നും അല്ല….കുഞ്ഞികുരുപ്പ്…അവനുള്ളാലെ പറഞ്ഞു…….

 

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുമ്പോൾ മതിലിന്റെ മുകളിൽ നിന്നും വത്സ ചേച്ചി തല പൊക്കി….പിന്നവരോട് മിണ്ടി അവളവിടെ നിന്നു…….

Leave a Reply

Your email address will not be published. Required fields are marked *