അരുൺ പതുക്കെ അവളുടെ തോളിൽ കൈവെച്ചു. അജിത ഒന്ന് ഞെട്ടിവിറച്ചു. അവൻ അവളുടെ കഴുത്തിന് തൊട്ടടുത്തേക്ക് മുഖം നീട്ടി.
അരുൺ: “നിന്റെ ദേഹത്ത് നിന്നും വരുന്നത് നിന്റെ പെർഫ്യൂം മണമല്ല അജി. ഇത് മറ്റൊരു പുരുഷന്റെ വിയർപ്പിന്റെ മണമാണ്. സത്യം പറയടാ… നിന്റെ കൂടെ വരുൺ ഉണ്ടായിരുന്നോ? അവൻ നിന്നെ വീട്ടിൽ കൊണ്ടാക്കിയപ്പോൾ അകത്തേക്ക് വന്നോ?”
അരുൺ ഒരു പുച്ഛത്തോടെ ചിരിച്ചു. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അടുത്ത ചോദ്യം എറിഞ്ഞു.
അരുൺ: “ഓഫീസ് പാർട്ടിയാണെങ്കിൽ പിന്നെ വരുൺ എന്തിനാ നിന്നെ വീട്ടിൽ കൊണ്ടാക്കിയത്? അവൻ നിന്റെ ഓഫീസിലല്ലല്ലോ ജോലി ചെയ്യുന്നത്?”
അജിതയുടെ ഉള്ളൊന്നു കാളി. തന്റെ നാക്ക് പിഴച്ചതവൾ വൈകിയാണ് തിരിച്ചറിഞ്ഞത്. അവൾ വേഗം ആ കള്ളം മറയ്ക്കാൻ മറ്റൊരു കഥ മെനഞ്ഞു.
അജിത (വെപ്രാളത്തോടെ): “അത്… പാർട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ടാക്സി കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അപ്പോൾ ഞാൻ വരുണിനെ വെറുതെ വിളിച്ചു നോക്കിയതാ. അവൻ പബ്ബിന്റെ അടുത്തുള്ള ഫ്ലാറ്റിൽ ഉണ്ടായിരുന്നു. അതുകൊണ്ട് അവൻ വന്ന് എന്നെ വീട്ടിൽ കൊണ്ടാക്കി. അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ ഒന്നുമില്ല.”
അരുൺ ബെഡിൽ വിരൽ ഓടിച്ചു. അവന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവം പടർന്നു.
അരുൺ: “വരുൺ അത്ര നല്ലവനാണോ? നിന്നെ ഗേറ്റിൽ വിട്ടിട്ട് അവൻ പോയോ അതോ കൂടെ അകത്തേക്ക് വന്നോ? ഈ മുറിയിൽ ഇപ്പോഴും ആ പഴയ ആൽക്കഹോളിന്റെയും സിഗരറ്റിന്റെയും മണം അടിക്കുന്നുണ്ട്.ആരാണ് എന്റെ ബെഡിലിരുന്ന് പുക വലിച്ചത്?”