തേജാത്മികം 5 [Nishinoya]

Posted by

 

 

 

“… നീ എന്താ ഇവിടെ…” എന്നെ കണ്ടതും കാര്യമായി തന്നെ മാമൻ ചോദിച്ചു.

 

 

 

“… അത്… അത് എനിക്ക് കുറച്ച് പൈസ വേണം…” തല ചൊറിഞ്ഞോണ്ട് ഞാൻ പറഞ്ഞു.

 

 

 

“… പൈസയോ എന്തിന്…” മാമൻ രൂക്ഷമായി എന്നെ നോക്കി.

 

 

 

“… അവന് കുടിക്കാൻ ആയിരിക്കും അല്ലാതെ എന്തിനാ…” മാമന്റെ കൈക്കാരൻ എന്നെ പുച്ഛിച്ചു തള്ളി.

 

 

 

“…ആണെങ്കിൽ തനിക്ക് എന്താ. തന്റെ കുടുംബത്തിൽ നിന്നൊന്നും അല്ലല്ലോ ഞാൻ പൈസ ചോദിച്ചത്😡…” എടുത്തടിച്ചപോലുള്ള എന്റെ സംസാരം കേട്ടത്തോടെ അങ്ങേര വാ അടഞ്ഞു.

 

 

 

“…നിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ അറിയുന്നുണ്ട് അതുകൊണ്ട് കുടിക്കാൻ ആണെങ്കിൽ എന്റെ കൈയിൽ പൈസ ഇല്ല…”

 

 

 

“…ആഹ് പൈസ താ കിട്ടുമ്പോൾ ഞാൻ തിരിച്ചു തരാം…” ഞാൻ കെഞ്ചും പോലെ പറഞ്ഞു.

 

 

 

“… ഞാൻ നിന്നോട് പറഞ്ഞു കുടിക്കാൻ ആണെങ്കിൽ എന്റെ കൈയിൽ പൈസ ഇല്ല. അതുകൊണ്ട് നീ ഇപ്പൊ പോകാൻ നോക്ക്…” മാമൻ എന്നെ പറഞ്ഞു വിടാൻ ശ്രെമിച്ചു.

 

 

 

“… ഞാൻ ആരുടെയും ഔദാര്യമൊന്നുമല്ല ചോദിച്ചത് അവകാശം ആണ് 😡…” പൈസ കിട്ടില്ല എന്ന് അറിഞ്ഞതോടെ എന്റെ കൊണം മാറി.

 

 

 

“… അവകാശമൊ നിനക്ക് എന്ത് അവകാശമാണ് ഉള്ളത് എന്നോട് പൈസ ചോദിക്കാൻ…” എന്റെ വർത്തമാനം പിടിക്കാതെ മാമൻ എന്നോട് കയർത്തു.

 

 

 

“… ഇത് എന്റെ അച്ഛന്റെ പാർട്ണർഷിപ്പിൽ ഉണ്ടാക്കിയ വർക്ക്ഷോപ്പ് അല്ലെ അപ്പൊ അതിന്റെ പങ്കെ ഞാൻ ചോദിച്ചോളൂ. പിന്നെ എന്നെകൊണ്ട് ഇവിടെ പണിയെടുപ്പിച്ച് ഒരുപാട് ഉണ്ടാക്കിയില്ലേ അതും കൂടിയ ഞാൻ ചോദിച്ചേ…”

Leave a Reply

Your email address will not be published. Required fields are marked *