തേജാത്മികം 5 [Nishinoya]

Posted by

 

 

 

“… മോനെ ഞാൻ ഒരു കാര്യം പറയട്ടെ…” രാത്രി അമ്മയുടെ മടിയിൽ കിടക്കുമ്പോൾ അമ്മ ചോദിച്ചു അതിന് ഞാൻ മൂളി.

 

 

 

“… നീ നിന്റെ മാമനോട്‌ സംസാരിക്കണം. അന്ന് നീ അങ്ങനെ പെരുമാറിയതിൽ ഏട്ടന് നല്ല വിഷമം ഉണ്ട്…” അത് കേട്ടതും എന്റെ മുഖം മങ്ങി.

 

 

 

“…എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല അമ്മ…”

 

 

 

“… പറ്റണം അത് നിന്റെ മാമന…” അമ്മ കട്ടായം പറഞ്ഞു കിടക്കാനായി പോയി.

 

 

എന്നാൽ മാമനെ എങ്ങനെ അഭിമുഖികരിക്കും എന്ന ചിന്തിയിൽ ആയിരുന്നു ഞാൻ. കാരണം അത്രമാത്രം ഞാൻ ആ മനുഷ്യനെ വെറുപ്പിച്ചു. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

 

 

പിറ്റേന്ന് രാവിലെ ദേവൻ വന്ന് വിളിച്ചു. ഞാൻ കാറിൽ കേറുമ്പോൾ ഒപ്പം ദേവൂവും ഉണ്ട്.

 

 

 

“…ഏട്ടനെ കണ്ടിട്ട് എത്ര കാലം ആയി. ആ പഴയ ലുക്ക്‌ ഒക്കെ പോയല്ലോ…” എന്നെ കണ്ട ആകാംഷയിൽ ദേവു ചോദിച്ചു. എന്നാൽ ഞാൻ അതിനുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.

 

 

 

“… ഞാൻ ചോദിക്കണം ഇന്ന് വിചാരിച്ചതാ നിന്റെ ബൈക്ക് എവിടെ…” ഡ്രൈവിങ്ങിന്റെ ഇടക്ക് ദേവൻ ചോദിച്ചു.

 

 

 

“… അത്… അത്…ഒരു അത്യാവശ്യം വന്നപ്പോ കൊടുത്തു…”

 

 

 

“…കൊടുത്തെന്നോ. കള്ളുകുടി ആണോ നീ പറഞ്ഞ അത്യാവശ്യം😡…” ഒന്നും മിണ്ടാതെ കുനിഞ്ഞിരിക്കാനെ എനിക്ക് ആയോളു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *