ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Posted by

ഞങ്ങളുടെ ബെഞ്ചിൽ ഇരിക്കുന്നവർക് സംഭവം ഞാൻ അല്ല ചെയ്തത് എന്നറിയാം ,പക്ഷെ ആരോ നല്ലൊരു പണി തന്നു എന്ന് പറഞ്ഞാൽ മതിയല്ലോ ,ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോൾ അവൾ ഒരു നിർവികാരിയെ പോലെ ഇരിക്കുന്നുണ്ടായിരുന്നു ,വെള്ളിയാഴ്ച PT സമയത്തു കളിക്കാൻ നില്കതെ അവളോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു ഒരുഅക്ഷരം മിണ്ടാതെ നടന്നു പോയി .എന്തോ ഞാൻ കാരണം അവൾക്കു ഒരു കളിയാക്കൽ വന്നു എന്നറിഞ്ഞപ്പോൾ തോന്നിയ പറഞ്ഞു അറിയിക്കാൻ പറ്റാത്ത വിഷമം …….

കോപ്പാണ് അവൾക്കു അത്ര ജാഡ ആണങ്കിൽ പോയി പണിനോക്കട്ടെ എന്ന മനോഭാവമാ പിന്നെ ആങ്‌ഹോട്ട്‌

എന്തൊക്കെ ആയാലും നമ്മുടെ ആദ്യ പ്രണയം ഒരിക്കലും മരണം വരെ മറക്കാൻ പറ്റുമോ എന്നുചോദിച്ചാൽ എനിക്ക് ഒരിക്കലും കഴിയില്ല ,എന്തോ എനിക്ക് ഇതൊന്നും ആങ്‌ഹോട്ട്‌ വർക്ക് ആവുന്നില്ല ,,,,, പതുകെ ഞാനും അവളെ തീരെ നോകാതെയായി ………….

സമയും വര്ഷം അതൊക്കെ നമ്മൾ പോലും അറിയാത്ത വേഗത്തിലാ സഞ്ചരിക്കുന്നെ ,ഇനി നാലു മാസം കഴ്ഞ്ഞിഞ്ഞാൽ പത്താംക്ലാസ് വലിയ പരീക്ഷ തുടങ്ങും ഓഹ് എത്ര പെട്ടന്നാ എല്ലാം നമ്മെ വിട്ടു പോകുന്നത് ,ഞാൻ ഒരിക്കലും മറക്കാത്ത ഡിസംബർ  നല്ല മരം കോച്ചുന്ന തണുപ്പുമുള്ള കാലം ,പതിവ് പോലെ അച്ഛൻ ജോലിക്കും ഞാൻ സ്‌കൂളിലും ആയി പിരിഞ്ഞ ആ ദിവസം ഇനി ഒരിക്കലും അച്ഛനെ ജീവനോടെ കാണാൻ കഴിയില്ല എന്നറിയാത്ത ആ ദിവസം ,ചിത്രങ്ങൾ വരയ്ക്കാൻ ഇല്ലാത്തപ്പോൾ അച്ഛൻ പെയിന്റ് പണിയും ച്ചയുമായിരിന്നു ,ടൗണിൽ പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിൽ വെള്ള പൂശൽ ആയിരിന്നു

Leave a Reply

Your email address will not be published. Required fields are marked *