മേഘങ്ങൾക്കുള്ളിലെ സുന്ദരി: അയന 1 [Athul Jovis]

Posted by

 

“അതുൽ”

 

ഞാൻ തിരിഞ്ഞ് നോക്കി, ശ്രീദേവി ചേച്ചിയാണ്.

 

“എന്താ ചേച്ചി?”

 

“ഇടക്കൊക്കെ മീറ്റിംഗിലും ശ്രദ്ധിക്കാം കേട്ടോ?”. ചേച്ചി അത് പറഞ്ഞപ്പോൾ കുറച്ച് ഗൗരവം ഉള്ളതുപോലെ തോന്നി.

 

“ചേച്ചി ഞാൻ ശ്രദ്ധിച്ചിരുന്നു”, ഞാൻ ഒരു ജാള്യതയോടെ പറഞ്ഞു.

 

“ഉവ്വ്. ശ്രദ്ധിച്ചിരുന്നു” ചേച്ചി ഒരു ചെറുചിരിയോടെ ആണ് അത് പറഞ്ഞത്.

 

പിന്നെ ജോലിയുടെ തിരക്കിൽ പെട്ട് അന്ന് ചേച്ചിയെ കാണാൻ സാധിച്ചില്ല. 5 മണിയോടെ ഓഫീസിൽ നിന്ന് ഇറങ്ങി. വീട്ടിൽ എത്തിയതും ഒരു കുളി പാസ്സാക്കി, TV കണ്ട് കിടക്കുകയായിരുന്നു. അപ്പോൾ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു.

 

“ണിം ണിം”

 

വല്ല ഗ്രൂപ്പിലും മെസ്സേജ് വന്നതായിരിക്കും എന്നോർത്ത് അലസമായി ഞാൻ ഫോൺ എടുത്ത് നോക്കി. സേവ് ചെയ്തിട്ടില്ലാത്ത ഒരു നമ്പറിൽ നിന്നാണ് മെസ്സേജ് വന്നിരിക്കുന്നത്. ഒരു പെൺകുട്ടിയുടെ പടമാണ് പ്രൊഫൈൽ പിക്ചർ ആയി സേവ് ചെയ്തിരിക്കുന്നത്. മംഗ്ലീഷിൽ ആണ് മെസ്സേജ്. ഞാൻ മെസ്സേജ് തുറന്ന് വായിച്ചു.

 

“Hi, ശ്യാം.. മിന്നുവിന്റെ ഫ്രണ്ട് ആണ്, അവളുടെ വീട്ടിൽ കുറച്ച് സീൻ ആണ്. നീ പറ്റുമെങ്കിൽ അവളെ ഒന്ന് മീറ്റ് ചെയ്യണം. അവൾ നല്ല വിഷമത്തിലാണ്”

 

വേറെ ആർക്കോ അയച്ച മെസ്സേജ് മാറി വന്നിരിക്കുന്നതാണ് എന്ന് എനിക്ക് മനസിലായി. ഞാൻ പ്രൊഫൈൽ തുറന്നു നോക്കി. കണ്ടാൽ ഒരു 22-25 വയസ്സ് പ്രായം തോന്നിക്കുന്ന നല്ല വെളുത്ത ഒത്തിരി മെലിഞ്ഞിട്ട് അല്ലാത്ത, എന്നാൽ തടിച്ചിട്ടും അല്ലാത്ത ഒരു സുന്ദരി കുട്ടി. നീല നിറത്തിലുള്ള ഒരു ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. ഷാൾ ഇട്ടിട്ടുള്ളതുകാരണം ബാക്കി ഒന്നും കാണാൻ പറ്റുന്നില്ല. പക്ഷെ ഇടതൂർന്ന കറുത്ത കോലൻ മുടി അവളുടെ മുഖത്തിന്റെ പകുതി മറക്കാൻ എന്ന വണ്ണം അവളുടെ കവിളുകൾ തലോടി കിടക്കുന്നു. എന്റെ ഉള്ളു ഒന്ന് തുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *