ചിത്ര: “എല്ലാം പെട്ടെന്നായിരുന്നടി … എനിക്ക് വേണ്ടന്നു പറയാനും പറ്റിയില്ല . ഞാൻ ചെയ്തത് തെറ്റായി പോയോ ?
പാറു: “ഏയ്, ബി കൂൾ ചിത്ര. ഇതൊക്കെ ഇന്ന് സാധാരണം അല്ലേ. നീയും അത് ആസ്വദിച്ചിട്ടുണ്ടേൽ ഇതിൽ ഇത്രേ വിഷമിക്കണ്ട കാര്യമില്ല.” അവളെ അശ്വസിപ്പിച്ചു.
ചിത്ര വീണ്ടും കണ്ണുകൾ തുടച്ചു നേരെ ഇരുന്നു.
പാറു : “ഐ എം പ്രൗഡ് ഓഫ് യു.” അവളുടെ തോളിൽ തട്ടി പറഞ്ഞു. “അതുലിനെപ്പോലെ ഒരു ബോയ്ഫ്രണ്ട് ഒക്കെ എല്ലാവരുടെയും സ്വപ്നം അല്ലേ” ..
ചിത്ര : “അപ്പോൾ, ഗോകുൽ ?” അവനെ എനിക്ക് നഷ്ടപ്പെടുത്താനും വയ്യ. ചിത്ര എന്തുചെയ്യണമെന്നു അറിയാതെ അവളോട് ചോദിച്ചു
പാറു : “അത്…ഹ്മ് … അതൊരു പ്രശ്നം ആണ് . അവനോടു ഇതൊന്നും തൽക്കാലം നീ പറയാൻ നിൽക്കണ്ട. നമുക്കു നോക്കാം.”
അത് പറഞ്ഞു തിർന്നപ്പോൾ തന്നെ അവളുടെ ഫോൺ ബെൽ അടിച്ചു .. സ്ക്രീൻ ഇൽ തെളിയുന്ന ഗോകുലിന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ അവൾക്കൊരു വിറയൽ അനുഭവപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാതെ, വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ എടുത്തു.. പാറു അവളെ നോക്കി ചുണ്ടിൽ കൈ വെചു പറയല്ലേ എന്ന രീതിയിൽ ആംഗ്യം കാണിച്ചു.
ഗോകുൽ: “ഹലോ, എവിടെ ആയിരുന്നു? ഞാൻ നിന്നെ എത്ര വട്ടം വിളിച്ചു!”
ചിത്രയുടെ തൊണ്ടയിടറി. മറുപടി പറയാൻ അവൾ ഒരുപാട് ശ്രമിച്ചു. “ഗോകുൽ… ഞാൻ… ഞാൻ ഒന്ന് ഉറങ്ങിപ്പോയി.”
ഗോകുൽ: “നിന്റെ ശബ്ദത്തിനെന്താ ഒരു മാറ്റം? വയ്യേ നിനക്കു? പനി വല്ലതും പിടിച്ചോ?
ഗോകുലിന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന ആ സ്നേഹം ഒരു മൂർച്ചയുള്ള ആയുധം പോലെ അവളുടെ ഹൃദയത്തിൽ തറച്ചു. അവൾ ഒന്നും മിണ്ടിയില്ല.